Home Entertainment Celebrities

ഞാനൊരു സിംഗിള്‍ മദറാണ്, ഇത്രത്തോളം ശക്തയാണ് ഞാനെന്ന് എനിക്ക് അറിയില്ലായിരുന്നു, വിവാഹമോചന വാര്‍ത്തകളില്‍ ഒടുവില്‍ പ്രതികരിച്ച് ഭാമ

213

എകെ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മറിയ താരസുന്ദരിയാണ് ഭാമ. ഒത്തിരി ആരാധകരുള്ള നടിയാണ് താരം.

Advertisements

നിവേദ്യത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ നിറയെ അവസരങ്ങള്‍ ആണ് നടിക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. അതേ സമയം വിവാഹത്തോടെ നടി അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുക ആയിരുന്നു.

Also Read:മാനസികമായി വിഷമിച്ച ആ എട്ടുമാസം, ധനസഹായം ചോദിച്ചാണ് വിളിക്കുന്നതെന്ന് കരുതി പലരും എന്റെ കോള്‍ എടുത്തില്ല, സുഹൃത്തുക്കള്‍ പോലും വിളിക്കാതെയായി, ജീവിതത്തില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ജയറാം

2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിയില്‍ ബിസിനസ്സ് നടത്തിയിരുന്ന അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. എന്നാല്‍ അടുത്തിടെ ഇവര്‍ വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഇതുവരെ ഈ വാര്‍ത്തകളില്‍ പ്രതികരിച്ചിരുന്നില്ല.

ഗൗരി എന്നാണ് ഇവരുടെ മകളുടെ പേര്. മകളുടെ ആദ്യ പിറന്നാള്‍ ആയപ്പോഴേക്കും ഭാമ അരുണിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് വിവാഹമോചന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഭാമ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

Also Read:വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ടായി, ഇവനെ കിട്ടാന്‍ ഞാന്‍ ഒത്തിരി കരഞ്ഞു, സ്‌നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോരാടി, വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷത്തില്‍ നയന

എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയെന്നോണമായിരുന്നു ഭാമയുടെ പോസ്റ്റ്. താനൊരു സിംഗിള്‍ മദറാണെന്നാണ് ഭാമ പറയുന്നത്. ഒരു സിംഗിള്‍ മദറാവുന്നത് വരെ താന്‍ ഇത്രത്തോളം ശക്തയാണെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നുവെന്ന് ഭാമ പോസ്റ്റില്‍ പറയുന്നു.

ജീവിതത്തില്‍ കൂടുതല്‍ ശക്തയാവുക എന്നത് മാത്രമായിരുന്നു തനിക്ക് മുന്നിലുള്ള പോംവഴി എന്നും ഭാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഭാമയുടെ പോസ്റ്റ് വിവാഹമോചന വാര്‍ത്തകള്‍ ശരി വെക്കുന്ന രീതിയിലുള്ളതായിരുന്നു.. എന്നാല്‍ വേര്‍പിരിഞ്ഞതിന്റെ കാരണം നടി തുറന്നുപറഞ്ഞിട്ടില്ല.

Advertisement