ജീജാന്റീ എന്ന് വിളിച്ച് ഓടി വരും, അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലെയൊരു മകളെ തരണേ, എന്തൊരു ഭാഗ്യം ചെയ്ത അമ്മയാണ് മഞ്ജുവിന്റേത്, ജീജ സുരേന്ദ്രന്‍ പറയുന്നു

94

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് പ്രേക്ഷകര്‍ക്ക് പ്രിയഹ്കരിയായ നടിയാണ് ജീജ സുരേന്ദ്രന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റേതായ നിലപാടുകള്‍ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. കൂടാതെ സെലിബ്രിറ്റകളെ കുറിച്ചൊക്കെ ജീജ പറയാറുണ്ട്.

Advertisements

നടി മഞ്ജു വാര്യരുടെ കടുത്ത ആരാധികയാണ് ജീജ. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് ജീജ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മഞ്ജു എന്ന് പറയുമ്പോള്‍ തനിക്ക് ചിരിയാണ് വരിയകെന്നും മഞ്ജുവിനെ പ്രശംസിച്ച് മുമ്പൊരിക്കല്‍ സംസാരിച്ചതിന് ശേഷം എല്ലാവരും തന്നോട് അക്കാര്യം പറയാറുണ്ടെന്നും ജീജ പറയുന്നു.

Also Read:ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക്, മത്സരം കടുത്തപ്പോള്‍ പുറത്തായി ശരണ്യ, തെറ്റുകള്‍ ചൂണ്ടിക്കാട്ടി ശരണ്യ ആനന്ദ്

മഞ്ജുവിനെ പുകഴ്ത്തിക്കൊണ്ടായിരുന്നു ജീജ സംസാരിച്ചത്. സിനിമാ രംഗത്ത് ആരും മഞ്ജുവിന്റെ കറുത്ത മുഖം കണ്ടിട്ടില്ലെന്നും ഭയങ്കര സ്മാര്‍ട്ടാണ് ലൊക്കേഷനിലെന്നും എല്ലാവരോടും ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നതെന്നും ജീജ പറയുന്നു.

മഞ്ജുവിനെ പോലൊരു മകള്‍ക്ക് ജന്മം നല്‍കിയ അമ്മയും ഇങ്ങനെയൊരു അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്ത ജന്മങ്ങളാണെന്നും മഞ്ജുവിന്റെ അമ്മയോട് ബഹുമാനമാണെന്നും ദൈവം അനുഗ്രഹിച്ച് നല്‍കിയ കഴിവാണ് മഞ്ജുവിനെന്നും ജീജ പറയുന്നു.

Also Read:പ്രേക്ഷകര്‍ക്ക് മടുക്കുമ്പോള്‍ അഭിനയം നിര്‍ത്തും, കുറേ പണം ഉണ്ടായാല്‍ സമാധാനമുണ്ടാവുമെന്ന് പറയുന്നതൊക്കെ വെറുതെ, മനസ്സുതുറന്ന് മഞ്ജു വാര്യര്‍

ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാണ് രണ്ടാമത്തെ വരവിലും മഞ്ജു ലേഡി സൂപ്പര്‍സ്റ്റാറായത്. ആ പോസ്റ്റില്‍ മഞ്ജു ഇരിക്കുന്നത് കൊണ്ട് ഇനിയൊരു ആള്‍ ആ പോസ്റ്റിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്നും തന്നെയും മഞ്ജുവിന് അറിയാമെന്നും ലൊക്കേഷനിലൊക്കെ പോയാല്‍ ജീജാന്റീ എന്ന് വിളിച്ച് വരാറുണ്ടെന്നും ജീജ പറയുന്നു.

Advertisement