13ാമത്തെ വയസ്സിലാണ് അമ്മയെ നഷ്ടമായത്, എന്റെ മൂന്നുപിള്ളാരുടേയും പ്രസവം നോക്കിയത് ഏട്ടന്റെ അമ്മ, വല്ലാതെ മിസ് ചെയ്യുന്നു, പെറ്റമ്മയെ കുറിച്ച് വേദനയോടെ ആനി പറയുന്നു

130

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നടിയാണ് ആനി. കുറച്ച് സിനിമകളിലാണ് അഭിനയിച്ചതെങ്കിലും എല്ലാം ഒത്തിരി പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ആനി ചെയ്ത കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഇഷ്ടമാണ്.

Advertisements

സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും മലയാള സിനിമാസ്വാദകരുടെ പ്രിയങ്കരിയായി ആനി. ഷാജി കൈലാസുമായുള്ള പ്രണയവിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. ഇന്ന് കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിക്കുകയാണ്.

Also Read:ജീജാന്റീ എന്ന് വിളിച്ച് ഓടി വരും, അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലെയൊരു മകളെ തരണേ, എന്തൊരു ഭാഗ്യം ചെയ്ത അമ്മയാണ് മഞ്ജുവിന്റേത്, ജീജ സുരേന്ദ്രന്‍ പറയുന്നു

അതിനിടെ അമൃത ടിവിയില്‍ ആനീസ് കിച്ചണ്‍ എന്ന കുക്കറിപരിപാടിയും നടത്തി വരുന്നുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് സംസാരിക്കുകയാണ് ആനി. തനിക്ക് 13 വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമായതെന്നും ജീവിതത്തില്‍ ഒരുപാട് മിസ് ചെയ്ത വാക്കാണ് അമ്മയെന്നും ആനി പറയുന്നു.

തനിക്ക് നല്ല നിമിഷങ്ങളൊന്നും അമ്മയ്‌ക്കൊപ്പമുണ്ടായിട്ടില്ല. അമ്മയെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും ആഗ്രഹിച്ചിരുന്നുവെന്നും അതിനി ചെയ്യണമെന്ന് ആഗ്രഹിച്ചാല്‍ പോലും നടക്കില്ലെന്നും അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ലെന്നും ആനി പറയുന്നു.

Also Read:ഷാരൂഖ് ഖാന്റെ മന്നത്ത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു, വേണ്ടെന്നുവെച്ചത് പിതാവിന്റെ വാക്കുകള്‍ കാരണം, വെളിപ്പെടുത്തലുമായി സല്‍മാന്‍ ഖാന്‍

എല്ലാ കുഞ്ഞുങ്ങളുടെയും കൂടെ അമ്മ വേണം. ഏട്ടന്റെ അമ്മയെ കിട്ടിയപ്പോഴാണ് അമ്മയില്ലാത്ത വിഷമം താന്‍ അധികം അറിയാതെ പോയതെന്നും തന്റെ മൂന്ന് പിള്ളേരുടെയും പ്രസവം നോക്കിയതെല്ലാം ഏട്ടന്റെ അമ്മയാണെന്നും ആനി പറയുന്നു.

Advertisement