അന്നും ഇന്നും; വൈറലായി പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവെച്ച ചിത്രങ്ങള്‍

33

മലയാളത്തിന്റെ പ്രിയതാരം പൂര്‍ണിമ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയിലെ സജീവസാന്നിധ്യമാണ്. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പൂര്‍ണിമ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുക പതിവാണ്.

Advertisements

ഇപ്പോളിതാ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇരുകൈയും നീട്ടി എടുത്തിരിക്കുന്നത്. പൂര്‍ണിമയുടെ കിടിലന്‍ ഫോട്ടോസ് ആണ് പുറത്തുവന്നത്. സിമ്പിള്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ താരം എത്തിയത്. ചിത്രത്തിന് താഴെ നിരവധി കമന്റാണ് വരുന്നത്.

നാടന്‍ വേഷവും മോഡേണ്‍ വേഷവും നന്നായി ഇണങ്ങും പൂര്‍ണിമയ്ക്ക്. തന്റെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് ഈ താരം എത്താറുണ്ട്.

അതേസമയം ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും ഒരേ പോലെ തിളങ്ങിയിരുന്ന നടിയായിരുന്നു പൂര്‍ണിമ. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത പൂര്‍ണ്ണിമ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയത്.

 

 

Advertisement