ഇത്രയും വിലയോ ; മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

28

സിനിമ താരങ്ങളുടെ വാച്ച് മുതല്‍ ചെരുപ്പ് വരെ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്. പലപ്പോഴും ഇതിന്റെ വില തപ്പി ആരാധകര്‍ പോവാറും ഉണ്ട്. പലതിന്റെ വില ഞെട്ടിക്കുന്നത് തന്നെ. ഇപ്പോഴിതാ മമ്മൂട്ടി ധരിച്ച ഒരു ചെരുപ്പിനെ കുറിച്ചാണ് ചര്‍ച്ച.

Advertisements

മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോ ചിത്രത്തിലെ ചെരുപ്പാണ് ഇത്. ജോസ് എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടി ധരിച്ചിരിക്കുന്നതാണ് ഈ ചെരുപ്പ്. ട്രെയിലര്‍ വന്നതിന് പിന്നാലെയാണ് ഇക്കാര്യം ആരാധകര്‍ ശ്രദ്ധിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള ഈ ചെരുപ്പ് ബിര്‍ക്കന്‍സ്റ്റോക്ക് എന്ന ബ്രാന്‍ഡിന്റെ   tatacoa men  എന്ന മോഡല്‍ ആണ്. ഈ മോഡലിലെ മുപ്പത്തി രണ്ടായിരം രൂപ വരെ വിലയുള്ള ചെരുപ്പുകള്‍ അവൈലബിള്‍ ആണ്. ടര്‍ബോയില്‍ മമ്മൂട്ടി ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വില 13,990 രൂപയാണ്.

അതേസമയം ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്. ഇതില്‍ ജോസ് ആയി എത്തുന്നത് മമ്മൂട്ടി തന്നെ. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മെയ് 23നാണ് സിനിമ റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

Advertisement