ക്യൂട്ട് മഞ്ജു, നടിയുടെ അഴകിനെ കുറിച്ച് സോഷ്യല്‍ മീഡിയ

46

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 

1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.

Advertisements


പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ താരത്തിന്. 14 വര്‍ഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ കരിയര്‍ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്. ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഒപ്പം സോഷ്യല്‍ മീഡിയയിലും സജീവം ആയി താരം.

ഇപ്പോഴിതാ മഞ്ജുവിന്റെ ക്യൂട്ട് ഫോട്ടോസാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. തന്റെ കിടിലന്‍ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പുതിയ ചിത്രം കണ്ടപ്പോഴും നടിയുടെ ലുക്കിനെ കുറിച്ചുള്ള നിരവധി കമന്റ് വന്നു.

Advertisement