53ാം പിറന്നാള്‍ ആഘോഷിച്ച് വാണി വിശ്വനാഥ്, ആശംസ അറിയിച്ച് സുരഭി ലക്ഷ്മി

25

ഒരുകാലത്ത് മലയാളത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്നു നടിയായിരുന്നു വാണി വിശ്വനാഥ്. എന്നാല്‍ പിന്നീട് വാണി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. വലിയ ഇടവേളക്കുശേഷം വീണ്ടും മലയാള ചിത്രത്തില്‍ സജീവമാവുകയാണ് ഈ താരം.

Advertisements

ഇപ്പോള്‍ ഇതാ വാണി വിശ്വനാഥിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് നടി സുരഭി ലക്ഷ്മി. ഇതുവരെ തനിക്ക് ലഭിച്ചതില്‍ ഏറ്റവും വലിയ സൗഹൃദത്തില്‍ ഒന്നാണ് വാണി വിശ്വനാഥുമായുള്ള സൗഹൃദം എന്ന് സുരഭി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

”കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേല്‍ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് അന്‍പത് പിറന്നാളുമ്മകള്‍. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തില്‍ ഒന്നാണ് ചേച്ചി.

വാണിചേച്ചിയുടെ കൂടെ ‘റൈഫിള്‍ ക്ലബ്ബി’ല്‍ 40 ദിവസം എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നല്‍കി, നേതൃത്വം വഹിക്കുകയും, കുഞ്ഞനുജത്തിയെ പോലെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.”സുരഭി ലക്ഷ്മിയുടെ വാക്കുകള്‍.

Advertisement