സുരേഷ് ഗോപിയെ ഇഷ്ടം, പക്ഷേ പാര്‍ട്ടിയോട് യോജിപ്പില്ലെന്ന് ശ്രീനിവാസന്‍, എന്റെ രാഷ്ട്രീയമല്ല സുരേഷ് ഗോപിയുടേതെന്ന് രണ്‍ജി പണിക്കറും, സംഘപരിവാര്‍ വിരുദ്ധ നിലപാട് വ്യക്തമാക്കി സിനിമാതാരങ്ങള്‍

39

കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ തങ്ങളുടെ സംഘപരിവാര്‍ വിരുദ്ധ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ സിനിമാതാരങ്ങള്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍.

Advertisements

തൃശ്ശൂരില്‍ സിനിമാതാരം കൂടിയായ സുരേഷ് ഗോപി മത്സരിക്കുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സിനിമാതാരങ്ങള്‍ തങ്ങളുടെ സംഘപരിവാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Also Read:ആ സിനിമയ്ക്ക് ശേഷം എന്നെ പലരും സെക്‌സി എന്ന് വിളിച്ചു, ഭയങ്കര സന്തോഷം തോന്നി, ഞാന്‍ സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍

തനിക്ക് ബിജെപി വിരുദ്ധ രാഷ്ട്രീയമാണെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. നടന്‍ ശ്രീനിവാസനും ഇത് തന്നെയായിരുന്നു പറഞ്ഞത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല തന്റേതെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു.

ഈ മറുപടിയില്‍ എല്ലാറ്റിനുമുള്ള ഉത്തരമുണ്ടെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് വ്യക്തിപരമായി സുരേഷ് ഗോപിയെ ഇഷ്ടമാണെന്നും എന്നാല്‍ സുരേഷ് ഗോപി പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയോട് തനിക്ക് ഒട്ടും താത്പര്യമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Also Read:റിലേഷന്‍ഷിപ്പുകള്‍ എല്ലാം കഠിനം,കൃത്യമായ പങ്കാളിയെ തന്നെ വേണം കണ്ടെത്താന്‍, വിവാഹത്തിന് മുമ്പ് എഗ്ഗ് ഫ്രീസ് ചെയ്യാന്‍ ആലോചിക്കുന്നു, തുറന്നുപറഞ്ഞ് മൃണാള്‍ താക്കൂര്‍

രാജ്യത്ത് മികച്ച രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാവണമന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും താനും വോട്ട് ചെയ്യുമ്പോള്‍ അതാണ് പരിഗണിച്ചതെന്നും നടന്‍ ആസിഫ് അലി പറഞ്ഞു.സഹപ്രവര്‍ത്തകരുമായുള്ള രാഷ്ട്രീയ വ്യത്യാസങ്ങള്‍ താന്‍ ഇവിടെ പറയുന്നില്ലെന്നും ആസിഫ് അലി പറഞ്ഞു.

Advertisement