ഇതെന്താ ഇവിടെ വല്ല സൗന്ദര്യ മത്സരം വല്ലതും നടക്കുന്നുണ്ടോ, തകര്‍പ്പന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജുവും മീനാക്ഷിയും, ഞെട്ടി ആരാധകര്‍

87

ദിലീപിനെയും മഞ്ജുവാര്യരെയും പോലെ തന്നെ ആരാധകര്‍ ഒത്തിരിയാണ് ഇവരുടെ മകള്‍ മീനാക്ഷിക്കും. മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

Advertisements

തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്കിടെ ഈ താരപുത്രി എത്താറുണ്ട്. ആരാധകര്‍ ഇരുകൈയ്യോടെയാണ് പോസ്റ്റുകളെല്ലാം സ്വീകരിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മീനാക്ഷിയായിരുന്നു.

Also Read:വിവാഹാഘോഷങ്ങള്‍ക്ക് പാക്ക്അപ് പ്രഖ്യാപിച്ച് മാളവിക ജയറാം, ഇനി നവനീതിനൊപ്പം യുകെയിലേക്ക്

ദിലീപിനൊപ്പം എന്തുകൊണ്ടാണ് മീനാക്ഷി പോയതെന്നും മഞ്ജുവിനൊപ്പം പോകാതിരുന്നതെന്തുകൊണ്ടാണെന്നും ഇന്നും ആരാധകര്‍ക്കിടയിലെ ചോദ്യമാണ്. അതേസമയം, അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിട്ടില്ല മീനാക്ഷി.

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് താരം. തന്റെ ചിത്രങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ മാളവിക ജയറാമിന്റെ വിവാഹറിസപ്ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

Also Read:ഇത്രയും വയ്യാതിരുന്നിട്ടും ഒന്നു വിളിക്കാനോ അന്വേഷിക്കാനോ കഴിഞ്ഞില്ല, ഇനി ഒരിക്കലും കാണാന്‍ പറ്റിലല്ലോ, കനകലതയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് ഭാഗ്യലക്ഷ്മി

നേരത്തെ മഞ്ജുവും തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതെന്താ അമ്മയും മകളും ലുക്കിന്റെ കാര്യത്തില്‍ മത്സരം നടത്തുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സൗന്ദര്യ മത്സരം വല്ലതും ഇവൈിടെ നടക്കുന്നുണ്ടോ എന്നും ചോദിക്കുന്നുണ്ട്.

Advertisement