Home Entertainment Celebrities

വിവാഹാഘോഷങ്ങള്‍ക്ക് പാക്ക്അപ് പ്രഖ്യാപിച്ച് മാളവിക ജയറാം, ഇനി നവനീതിനൊപ്പം യുകെയിലേക്ക്

382

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹം. നവനീതാണ് വരന്‍. ഗുരുവായൂരില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നാലെ ആഡംബര വിവാഹപാര്‍ട്ടിയും നടന്നിരുന്നു.

Advertisements

ഒരാഴ്ചയായി വിവാഹവിശേഷങ്ങള്‍ തന്നെയായിരുന്നു മാധ്യമങ്ങളില്‍ നിറയെ. പ്രീവെഡ്ഡിങ് പാര്‍ട്ടി മുതലുള്ള ഇരുവരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മലയാള സിനിമയിലെ പ്രുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Also Read:സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടപ്പോള്‍, സന്തോഷം പങ്കുവെച്ച് കാവ്യ മാധവന്‍, വൈറലായി പോസ്റ്റ്

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ബോളിവുഡില്‍ നിന്നും ജാക്കി ഷേറോഫും തമിഴില്‍ നിന്നും ഖുശ്ബു, പൂര്‍ണിമ, സുഹാസിനി തുടങ്ങിയവരും എത്തിയിരുന്നു.

വിവാഹഘോഷങ്ങളെല്ലാം കഴിഞ്ഞ് ഇപ്പോള്‍ വിശ്രമത്തിലാണ് മാളവികയും നവനീതും. ഇപ്പോഴിതാ മാളവിക പങ്കുവെച്ച പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹാഘോഷങ്ങളെല്ലാം പാക്ക് അപ് ആയി എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മാളവികയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Also Read:ഇത്രയും വയ്യാതിരുന്നിട്ടും ഒന്നു വിളിക്കാനോ അന്വേഷിക്കാനോ കഴിഞ്ഞില്ല, ഇനി ഒരിക്കലും കാണാന്‍ പറ്റിലല്ലോ, കനകലതയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് ഭാഗ്യലക്ഷ്മി

പോസ്റ്റില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ പിടിച്ച് നവനീതിനെ ചുംബിക്കുന്ന ചിത്രവും and that’ s a wrap എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ സര്‍ട്ടിഫിക്കറ്റ് പെട്ടെന്ന് കിട്ടിയിട്ട് യുകെയിലേക്ക് പോകാനുള്ള പരിപാടിയാണോ എന്നാണ് കമന്റായി പ്രേക്ഷകര്‍ ചോദിക്കുന്നത്.

Advertisement