ആ സിനിമയ്ക്ക് ശേഷം എന്നെ പലരും സെക്‌സി എന്ന് വിളിച്ചു, ഭയങ്കര സന്തോഷം തോന്നി, ഞാന്‍ സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍

41

പാതി മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യാ ബാലന്‍. ഏറെ നാളത്തെ കഠിന പ്രയ്തനത്തിലൂടെ ആണ് ബോളിവുഡില്‍ തന്റേതായൊരു ഇടം വിദ്യാബാലന്‍ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ബോളിവുഡിലെ ലേഡി സൂപ്പര്‍ താരമായി വിലസുകയാണ് നടി.

Advertisements

അതേ സമയം ഈ താര സിംഹാസനത്തിലേയ്ക്ക് ഉളള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പൂച്ചെണ്ടുകള്‍ കൊണ്ട് മാത്രമല്ല, കൂര്‍ത്ത കുപ്പിച്ചില്ലുകളും വിരിച്ചായിരുന്നു സിനിമാലോകം വിദ്യയെ സ്വീകരിച്ചത്. ഇന്നും ആ അനുഭവങ്ങള്‍ മായതെ കിടക്കുന്നുണ്ട് വിദ്യയുടെ മനസ്സില്‍.

Also Read:മോഹന്‍ലാലിന് വെച്ചത് കിട്ടിയത് ബിജു മേനോന്, തമിഴിലേക്ക് ചുവടുമാറ്റി താരം, വരാനിരിക്കുന്നത് വമ്പന്‍ ചിത്രം

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് വിദ്യ ബാലന്‍. വിദ്യയുടെ കരിയര്‍ ബ്രേക്ക് ചെയ്ത ചിത്രമായിരുന്നു ദ ഡേര്‍ട്ടി പിക്ചര്‍. നടി സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അതീവ ഗ്ലാമറാസായാണ് വിദ്യ അഭിനയിച്ചത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് ഡേര്‍ട്ടി പിക്ചറില്‍ അഭിനയിച്ചതിന് ശേഷം സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക ബന്ധമുണ്ടാക്കാന്‍ സാധിച്ചുവെന്നും മുമ്പ് തനിക്ക് തന്റെ ശരീരത്തോട് വെറുപ്പായിരുന്നുവെന്നും താന്‍ ആഗ്രഹിച്ചതുപോലെയായിരുന്നില്ല തന്റെ ശരീരമെന്നും വദ്യ പറയുന്നു.

Also Read:അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്, പുതിയ സിനിമയുടെ പ്രൊമോഷനിടെ മഞ്ജു വാര്യരെ കുറിച്ച് മനസ്സുതുറന്ന് സംസാരിച്ച് ദിലീപ്, വീഡിയോ വൈറല്‍

ഡേര്‍ട്ടി പിക്ചറില്‍ അഭിനയിച്ചതിന് ശേഷം പലരും തന്നെ പ്രശംസിച്ചു. അപ്പോഴാണ് ശരീരത്തിന്റെ വലിപ്പത്തിലൊന്നും കാര്യമില്ലെന്ന് തനിക്ക് മനസ്സിലായതെന്നും ആ സിനിമയ്ക്ക് ശേഷം തന്നെ പലരും സെക്‌സി എന്ന് വിളിച്ചുവെന്നും അത് നല്ലതായി തോന്നിയെന്നും താന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അത് മെച്ചപ്പെട്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും എന്നും വിദ്യ പറയുന്നു.

Advertisement