ഓരോ ദിവസവും നിന്നെ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു കുഞ്ഞേ ; മകനെ കുറിച്ച് സബിറ്റ ജോര്‍ജ്

39

ചക്കപ്പഴം എന്ന ഒറ്റ പരമ്പര മതി നടി സബിറ്റ ജോര്‍ജിനെ മലയാളികള്‍ ഓര്‍ക്കാന്‍. ഇതില്‍ താരത്തിന്റെ ലളിതാമ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സിനിമയിലാണ് സബിറ്റ കൂടുതലും അഭിനയിക്കുന്നത്.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി അമ്മ എന്ന വികാരത്തെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. തന്റെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ചാണ് നടി എത്തിയത്.

‘എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയാലിസിസ് കഴിഞ്ഞതിന് ശേഷം എന്റെ മാലാഖ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ. ഓരോ ദിവസവും നിന്നെ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു കുഞ്ഞേ. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ഗിഫ്റ്റാണ് എന്ന് എപ്പോഴും ഓര്‍ക്കാറുണ്ട്’ എന്ന് സബിറ്റ പറയുന്നു.

വിദേശരാജ്യത്ത് വച്ചായിരുന്നു സബിറ്റ മകന് ജന്മം നല്‍കിയത്. സി സെക്ഷനില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് പറ്റിയ കൈപ്പിഴകാരണം മകനെ അപ്പോള്‍ തന്നെ കൈവിട്ടുപോകേണ്ട അവസ്ഥയായിരുന്നു. മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകിട്ടിയത് സെറിബ്രല്‍ പാള്‍സി എന്ന രോഗാവസ്ഥയോടെയാണ് സബിറ്റ പറഞ്ഞിരുന്നു.

Advertisement