ബര്‍ഗര്‍ വാങ്ങി തരാഞ്ഞിട്ടാണ് പോയത് ; പ്രണയത്തെ കുറിച്ച് ഋതു മന്ത്ര

32

ബിഗ് ബോസില്‍ എത്തിയതോടെയാണ് ഋതുമന്ത്ര എന്ന താരത്തെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. അതിനുമുമ്പ് സോഷ്യല്‍ മീഡിയയിലും സിനിമയിലും ഋതു ഉണ്ടായിരുന്നു. എന്നാല്‍ ഷോയില്‍ എത്തിയതോടെ ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 

ഷോയില്‍ വെച്ച് തന്റെ പ്രണയത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ താരം പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പറയാം നേടാം എന്ന ഷോയില്‍ എത്തിയപ്പോള്‍ ബ്രേക്ക് അപ്പ് ആയതിനെ കുറിച്ചാണ് ഋതു പറഞ്ഞത്. ഇപ്പോള്‍ തനിക്ക് പ്രണയം ഇല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഋതു പറഞ്ഞ് തുടങ്ങിയത്. തന്റെ രണ്ടാമത്തെ പ്രണയം പോയത് ബര്‍ഗര്‍ വാങ്ങി തരാഞ്ഞിട്ടാണെന്ന് ഋതു പറഞ്ഞത്.

Advertisements

എന്നാല്‍ പിന്നീട് റിലേഷന്‍ഷിപ്പിലേക്ക് പോകാതെ കരിയറില്‍ ഫോക്കസ് ചെയ്യുകയായിരുന്നു. ഇനി ഒരാള്‍ വന്നാല്‍ മനസ്സിലാക്കി വരണം. അധികം സമയമില്ല, പരീക്ഷണം ജീവിതത്തില്‍ നടത്താനുള്ള സമയം ഇനി തന്റെ മുന്നിലല്ല. ഞാനിപ്പോള്‍ എന്റെ കരിയര്‍ നോക്കുകയാണ്. എന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെയാണ് എന്റെ യാത്ര താരം പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ജോലി എന്നിവ വേണം. അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാള്‍ വന്നാല്‍ വിവാഹം കഴിക്കണം , അല്ലെങ്കില്‍ കുഴപ്പമില്ല. എന്റെ അമ്മയെ കണ്ടാ ഞാന്‍ വളര്‍ന്നത് അമ്മ സിംഗിള്‍ പാരന്റ് ആണെന്ന് ഋതു മന്ത്ര പറഞ്ഞു.

 

 

Advertisement