സീരിയൽ താരം അനുശ്രീക്ക് കുഞ്ഞു പിറന്നു; പുതിയ അഥിതി ആൺകുഞ്ഞാണെന്ന സന്തോഷവാർത്ത അറിയിച്ച് അനുശ്രീയും ഭർത്താവ് വിഷ്ണുവും

387

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അനുശ്രീ. ബാലതാരമായി സിനിമയിലെത്തിയ അനുശ്രീ മുതിർന്നപ്പോൾ ടെലിവിഷൻ സീരിയലുകളിലൂടെയാണ് കൂടുതൽ ശ്രദ്ധേയായത്. കോവിഡ് കാലത്തായിരുന്നു ക്യാമറാമാൻ വിഷ്ണു സന്തോഷുമായുള്ള അനുശ്രീയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

ഇപ്പോഴിതാ താരം അമ്മയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം താൻ ഒരു ആൺകുഞ്ഞിന് ജൻമം കൊടുത്തതായി അനുശ്രീ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. അനുശ്രീയുടെ വിവാഹവാർത്ത പ്രേക്ഷകരേയും സീരിയൽ മേഖലയിലുള്ളവരേും ഒരുപോലെ ഞെട്ടിച്ചിരുന്നു.

Advertisements

ക്യാമറാമാനായ വിഷ്ണുവിനൊപ്പം വളരെ പെട്ടെന്നായിരുന്നു അനുശ്രീയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.എന്നാൽ അനുശ്രീയുടേയും വിഷ്ണുവിന്റേയും പ്രായവ്യത്യാസത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ അന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ ചോദ്യങ്ങളിൽ നിന്നൊന്നും ഒളിച്ചോടാൻ അനു തയ്യാറായിരുന്നില്ല. എല്ലാവർക്കും വ്യക്തമായിത്തന്നെ താരം മറുപടി കൊടുത്തിരുന്നു.

Also Read
അയാൾക്ക് എന്നോട് ക്രഷ് ആയിരുന്നു, എന്നെ വിളിച്ചിരുന്നത് ഇങ്ങനെ: അധ്യാപകനെ സുഖിപ്പിച്ച കഥ പറഞ്ഞ് ജാൻവി കപൂർ

ഇരുവരുടേയും പ്രണയം വീട്ടിൽ എതിർത്തതോടെ സ്വന്തമായി തീരുമാനമെടുത്ത് വിവാഹിതരാവുകയായിരുന്നു. പ്രണയത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചപ്പോൾ അമ്മയ്ക്ക് എതിർപ്പായിരുന്നുവെന്നും വിവാഹം നടത്തില്ലെന്നും മനസ്സിലാക്കിയതോടെയാണ് താൻ വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അനുശ്രീ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അമ്മ അപ്പോൾത്തന്നെ ഫോൺ വാങ്ങിവെച്ചു. ഷോട്ട് കഴിഞ്ഞാൽ അപ്പോൾത്തന്നെ റൂമിൽ വരണം അങ്ങനെയൊക്കെയായിരുന്നു പിന്നെ. ഒരു വർഷം ടെക്സ്റ്റ് ചെയ്യാതെയും മിണ്ടാതെയുമൊക്കെ ഇരുന്നിരുന്നു. എന്നിട്ടും വിവാഹം നടത്തുന്നില്ലെന്ന് മനസിലായപ്പോഴാണ് ഇറങ്ങിപ്പോയത്.

ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അമ്മയുടെ എല്ലാ പിണക്കങ്ങളും മാറി. അമ്മയ്ക്ക് ആദ്യം വലിയ ദേഷ്യമായിരുന്നു. എന്നാൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അമ്മ ഞങ്ങളെ രണ്ട് പേരെയും വിളിച്ചു. ഗർഭിണിആണെന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചതോടെ ചിലരുടെ ചോദ്യം അമ്മയെക്കുറിച്ചായിരുന്നു അപ്പോഴാണ് താനിപ്പോൾ സ്വന്തം വീട്ടിലാണെന്നും എല്ലാ പിണക്കങ്ങളും മാറി എന്നും അനുശ്രീ പറയുവന്നത്.

പ്രസവത്തിന് വീട്ടിൽ വിളിച്ചുകൊണ്ട് പോയതാണെന്നും താരം പറഞ്ഞിരുന്നു. ഗർഭകാലത്ത് അനുശ്രീയെ കണ്ടവരെല്ലാം പെൺകുഞ്ഞ് പിറക്കാനാണ് സാധ്യത എന്ന് പറഞ്ഞിരുന്നു. എന്നാൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രവചനങ്ങളെല്ലാം തെറ്റിച്ച് ആൺകുഞ്ഞാണ് തനിക്കുണ്ടായതെന്നും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും അനുശ്രീ പറയുന്നു.

Also Read
ആർക്കും എന്നെ ഇഷ്ടമില്ല, മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല, തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്: സങ്കടത്തോടെ ഗായത്രി സുരേഷ്

നിരവധി ആരാധകരാണ് അനുശ്രീക്കും വിഷ്ണുവിനും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.പ്രകൃതി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. അഭിനയരംഗത്ത് വന്നതോടെ പ്രകൃതി എന്ന പേരുമാറ്റി അനുശ്രീ എന്നാക്കുകയായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവായി, പാദസരം, അമല, ദേവീമാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണ് നടി അഭിനയിച്ച പ്രധാന സീരിയലുകൾ.

ഡൽഹിയിൽ ജനിച്ച പ്രകൃതി സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെയാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാലതാരമായാണ് തുടക്കം. തുടർന്ന് നിരവധി സീരിയലുകളിലും സിനിമകളിലും അനുശ്രീ അഭിനയിച്ചു.

Advertisement