മലയാളം സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഗായത്രി അരുൺ. പരസ്പരമെന്ന പരമ്പരയിലെ ദീപ്തി ഐപിഎസെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. പിന്നീട് മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയപ്പോഴും താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്.
അഭിനയത്തിന് പുറമെ അവതാരകയായും ഗായത്രി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ‘വൺ’ എന്ന ചിത്രത്തിൽ ഗായത്രി അരുണും അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗായത്രി അരുണിനെ കൂടാതെ യുവഅഭിനേത്രികളിൽ ഒരാളായ സംയുക്ത മേനോനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Advertisements
  
  
Advertisement 
  
        
            








