അവിടെ എത്തി ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ മൊത്തം ഒരു ഷോക്കായിരുന്നു: മോഹൻലാലിനെ കാണാനായി ബാംഗ്ലൂർ വരെ പോയ സാഹസിക കഥ പറഞ്ഞ് ആതിര മാധവ്

143

മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സൂപ്പർ സീരിയൽ. നടി ആതിര മാധവാണ് കുടുംബവിളക്കിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യയായി അഭിനയിക്കുന്നത്. കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യയെന്ന ആതിര മാധവ്. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു.

ഒരു ഡോക്ടറുടെ വേഷമാണെങ്കിലും അത് മനോഹരമാക്കാൻ ആതിരയ്ക്ക് സാധിക്കുന്നുണ്ട് എന്നാണ് ആരാധകരും പറയുന്നത്. കഴിഞ്ഞ വർഷമാണ് ആതിര മാധവ് വിവാഹിതയായത്. രാജീവ് മേനോനാണ് ഭർത്താവ്. വൺ പ്ലസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് രാജീവ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളും സീരിയൽ ലൊക്കേഷനിലെ കാര്യങ്ങളും ആതിര പുറംലോകത്ത് എത്തിക്കാറുണ്ട്. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആതിര ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read
അമ്മയുടെ സ്നേഹവും അച്ഛന്റെ സംരക്ഷണവും തന്നെ നൽകണം, അത് പറയുന്നത്ര എളുപ്പമല്ല: അമൃതാ സുരേഷ് പറയുന്നു

ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കാണാനായി ബാംഗ്ലൂർ വരെ പോയ സാഹസിക കഥ തുറന്ന് പറയുകയാണ് ആതിര മാധവ്. എംജി ശ്രീകുമാർ അവതാരകനായെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് പ്രതികരണം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ ഒരു വലിയ മോഹൻലാൽ ഫാനാണ്. കാണണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായ ഒരു ചേട്ടനെ പരിചയമുണ്ടായിരുന്നു. ബിഗ് ബ്രദറിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ആ ചേട്ടൻ പറഞ്ഞതനുസരിച്ചാണ് മോഹൻലാലിനെ കാണാൻ ബാഗ്ലൂർക്ക് പോയത്.

അവിടെ എനിക്ക് ഒരു സ്ഥലം പോലും പരിചയമുണ്ടായിരുന്നില്ല. അന്ന് ബാഗ്ലൂരിൽ ഭർത്താവായ രാജീവ് ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ച് കാബ് വിളിച്ചാണ് ഞാൻ ലാലേട്ടന്റെ സിനിമയുടെ ലൊക്കേഷനിൽ എത്തിയത്.

അവിടെ എത്തിയപ്പോൾ ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. മൊത്തം ഒരു ഷോക്കായിരുന്നു. എങ്കിലും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തു. തിരിച്ച് വരും വഴി രണ്ട് മണിക്കൂറോളം ബാഗ്ലൂർ നഗരത്തിലെ ട്രാഫിക്കിൽ കുരുങ്ങുകയും ചെയ്തിരുന്നു എന്നും ആതിരാ മാധവ് വെളിപ്പെടുത്തുന്നു.

Also Read
നിനക്ക് പാലില്ല അതാണ് കൊച്ച് കരയുന്നത്, പ്രസവം കഴിഞ്ഞ് ഏഴോ, എട്ടോ ദിവസമായപ്പോൾ നിലാ കരഞ്ഞപ്പോൾ ബന്ധു പറഞ്ഞത് കേട്ട് കരച്ചിൽ വന്നു: തുറന്നു പറഞ്ഞ് പേളി മാണി

Advertisement