ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെയും മുൻകാല നായിക നടി ലിസിയുടെയും വേർപിരിയൽ മലയാളികൾ ഏറെ ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു. സിനിമ ലോകത്തെ മാതൃക ദമ്പതികൾ ംന്നായിരുന്നു ഇരുവരെയും വിശേഷിപ്പിച്ചിരുന്നത്.
എന്നാൽ ഏവരെയും ഞെട്ടിച്ച് വിവാഹമോചിത ആകുകയാണെന്ന് ലിസി പ്രഖ്യാപിച്ചതോടെ ഇരുവർക്കും ഇടയിലെ പ്രശ്‌നങ്ങൾ ലോകമറിഞ്ഞു. സംഭവത്തിനു ശേഷം ഏറെ തകർന്നുപോയ പ്രിയദർശൻ പല അഭിമുഖങ്ങളിലും തെറ്റ് തന്റേത് ആണെന്ന തരത്തിൽ പറഞ്ഞിരുന്നു. അതേ സമയം അന്ന് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിൽ ലിസി തന്റെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞിരുന്നു.
സിനിമയിൽ ഏറെ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാൻ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിനായി മതം മാറി. തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ ഒരുപാട് ത്യാഗം ഞാൻ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തിൽ നിന്നും ഞാൻ മനസിലാക്കിയ കാര്യമാണിത്.
കുടുംബത്തിന് വേണ്ടി നിങ്ങൾ നിങ്ങളെ ത്യജിച്ചാൽ ഭർത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങൾക്കു വേണ്ടി ജീവിതം കളയാൻ പറഞ്ഞോ എന്നായിരിക്കും അവർ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നു വെയ്ക്കരുത്.
അന്ന് പ്രിയനുമായുള്ള വിവാഹത്തിൽ വീട്ടിൽ പ്രശ്‌നമുണ്ടാകുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തിൽ മക്കളെ ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കൾ വളർന്നു കഴിഞ്ഞു.
അവർ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞുവെന്നോ അവർ ലിവിങ് ടുഗതറെന്നോ ഉള്ള കാര്യങ്ങൾ ഒന്നും അവരെ ബാധിക്കില്ല. അവർക്ക് മാതാപിതാക്കളുടെ പിന്തുണ വേണം. പക്ഷേ അച്ഛനും അമ്മയും എപ്പോഴും അടുത്തു വേണമെന്നില്ലെന്നും ലിസി വ്യക്തമാക്കി.
മകൾ സിനിമ തെരഞ്ഞെടുത്തതിൽ വളരെ സന്തോഷം. അവൾക്കു അവളുടെ കരിയറിൽ ആവശ്യമുള്ള ഉപദേശങ്ങൾ കൊടുക്കാറുണ്ട്. ഏതു തരം സിനിമകൾ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോൾ ഞാനുമായി ചർച്ച ചെയ്യാറുണ്ട്. പക്ഷേ എല്ലാറ്റിലും അവൾക്കു അവളുടേതായ തീരുമാനങ്ങൾ ഉണ്ട്.
ഏതൊരു അമ്മയേയും പോലെ അവൾ ആഗ്രഹിക്കുന്ന വഴിയിൽ അവൾ നന്നായി തന്നെ പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും ലിസി വ്യക്തമാക്കിയിരുന്നു. അതേ സമയം അടുത്തിടെ ആയിരുന്നു പ്രിയന്റെയും ലിസിയുടേയും മകന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ലിസിക്ക് ഒപ്പം പ്രിയനും സജീവമായിരുന്നു.