വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പുതിയ സന്തോഷം അറിയിച്ച് ദുർഗ കൃഷ്ണയും അർജുനും

225

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി പിന്നീട് ശ്രദ്ധേയയായ താരമാണ് ദുർഗ കൃഷ്ണ. വിമാനത്തിന്റെ വിജയത്തിന് ശേഷം നായികയായും സഹനടിയായുമെല്ലാം നടി സിനിമകളിൽ സജീവമായിരുന്നു.

ഇക്കഴിഞ്ഞ എപ്രിൽ അഞ്ചിനാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ദുർഗയുടെ വിവാഹം കഴിഞ്ഞത്. നിർമ്മാതാവായ അർജുൻ രവീന്ദ്രനാണ് നടിയെ ജീവിത സഖിയാക്കിയത്. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ദുർഗയുടെ കഴുത്തിൽ അർജുൻ താലിചാർത്തിയത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

Advertisement

അടുത്തിടെയാണ് തങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം ദുർഗയും അർജുനും അറിയിച്ചത്.
ദുർഗ അഭിനയിച്ച കൺഫെഷൻ ഓഫ് കുക്കു എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് അർജുൻ രവീന്ദ്രൻ.

ഒരു ആക്ടിംഗ് ക്ലാസിൽ വെച്ചായിരുന്നു ദുർഗയും അർജുനും പരിചയപ്പെട്ടത്. അന്ന് ആദ്യ കാഴ്ചയിൽ തന്നെ അർജുന് ദുർഗയോട് പ്രണയം തോന്നുകയായിരുന്നു. തുടർന്ന് അർജുൻ വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും നാല് വർഷം കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചു.

അർജുനൊപ്പമുളള ചിത്രങ്ങൾ മുൻപ് നിരവധി തവണ ദുർഗ പങ്കുവെച്ചിരുന്നു. കടുത്ത മോഹൻലാൽ ആരാധികയായ ദുർഗ ലാലേട്ടനൊപ്പമുളള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. റാം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തിയുടെ റോളിലാണ് ദുർഗ കൃഷ്ണ എത്തുന്നതെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം വിവാഹത്തിന് പിന്നാലെ ദുർഗ കൃഷ്ണയുടെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായിരുന്നു. പുതിയ വീട്ടിലേക്ക് മാറിയതിന്റെ വിശേഷം പങ്കുവെച്ചാണ് നടി എത്തിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഭർത്താവുമൊത്ത് പുതിയ വീട്ടിൽ പാലുകാച്ചുന്ന ദുർഗയെ ആണ് കാണിക്കുന്നത്.

മിസ് ദുർഗ കൃഷ്ണയിൽ നിന്നും മിസിസ്സ് ദുർഗ കൃഷ്ണ അർജുനായുളള യാത്ര ആരംഭിച്ചു കഴിഞ്ഞു എന്ന് വീഡിയോയ്ക്കൊപ്പം നടി കുറിച്ചു. ഇനി എന്നെന്നും അതാവും എന്നും ദുർഗ കുറിച്ചു. ഇതിനോടകം തന്നെ ധാരാളം ആരാധകരാണ് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകന്നത്.

വിമാനത്തിന് പുറമെ പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ ഏന്നീ ശ്രദ്ധേയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു ദുർഗ. സിനിമകൾക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമായിരുന്നു താരം. നടിയുടെ ഗ്ലാമറസ് ചിത്രങ്ങളെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മോഹൻലാൽ ജീത്തു ജോസഫ് ചിത്രം റാം, അനൂപ് മേനോന്റെ കിംഗ് ഫിഷ് തുടങ്ങിയവയാണ് ദുർഗ കൃഷ്ണയുടെതായി അണിയറയിൽ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങൾ.

Advertisement