മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ആർജെ മാത്തുക്കുട്ടി. റേഡി യോ ജോക്കിയും അവതാരകനും സംവിധായകനും നടനുമായും എല്ലാമാണ് ആർജെ മാത്തുക്കുട്ടി മലയാളകൾക്ക് സുപരിചിതനായി മാറിയത്.
ഇപ്പോഴിതാ താരം വിവാഹിതനാകുന്നു എന്ന വാർത്തകൽ ആണ് പുറത്തു വരുന്നത്. പെരുമ്പാവൂർ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മാത്തുക്കുട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പെരുമ്പാവൂർ കാരനായ അരുൺ മാത്യു മാത്തുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്.

2012ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ട് ആണ് മാത്തുക്കുട്ടി സിനിമയിൽ എത്തുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെൽദോ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ കോഴി ബിരിയാണി, കുളിസീൻ. എന്നിങ്ങനെ അഞ്ച് ഷോർട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ടെലിവിഷൻ ഷോകളുടെയും അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.










