റിമി ടോമി മതം മാറി? ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകൾ, വിമർശിച്ചും നിരവധി പേർ

38547

മലയാളികളുടെ പ്രിയ ഗായികയും അവതാരകയും നടിയും എല്ലാമാണ് റിമി ടോമി. വർഷങ്ങളായി പിന്നണി ഗാനരംഗത്തും മിനിസ്‌ക്രീനിലും എല്ലാം നിറഞ്ഞു നിൽക്കുന്ന റിമിക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ താൻ ആദ്യമായി ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് റിമി.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ റിമി ടോമി തന്റെ ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിലും എല്ലാം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വരുന്ന കമന്റുകൾ റിമി ടോമിയെ പോലും കൺഫ്യൂഷൻ ആക്കുന്ന വിധമാണ്. അയ്യോ റിമി മതം മാറിയോ എന്ന സംശയവുമായി ചിലർ.

Advertisements

റിമിയെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കുറേ ഏറെ ഹിന്ദുത്വ വാദികൾ. ശാപവാക്കുകൾ കൊണ്ടും, അരുത് എന്ന മുന്നറിയിപ്പ് നൽകി കൊണ്ടും വേറെ കുറേ ക്രിസ്തുമത വിശ്വാസികൾ. വെറുതേ ഒരു അമ്പലത്തിൽ പോയി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഇത്രയും വിരോധികളോ എന്ന് സംശയിച്ചു പോകും വിധമാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

Also Read
ആ സൂപ്പർ ഹിറ്റ് ഗാന രംഗങ്ങൾക്ക് എല്ലാം ഞാൻ നൃത്തം ചെയ്തത് പീരിഡ്‌സ് ദിവസങ്ങളിൽ, വേദന കുറയ്ക്കാൻ എന്റെ കാലുകൾ മസാജ് ചെയ്ത് തരുന്നത് അച്ഛൻ ആയിരുന്നു: തുറന്ന് പറഞ്ഞ് സായി പല്ലവി

വേറെ ചിലർക്ക് റിമി ടോമി അമ്പലത്തിൽ പോയതും മതം മാറിയതും ഒന്നും ഒരു വിഷയമേ അല്ല. റിമി ഇങ്ങനെ തടി കുറയ്ക്കുന്നത് ആണ് അവരെ സംബന്ധിച്ച് ഏറ്റവും വിഷമമുള്ള കാര്യം. അയ്യോ റിമി ഇനി തടി കുറയ്ക്കല്ലേ, കാണാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കമന്റ് ബോക്സിൽ എത്തുന്നവരുണ്ട്.

റിമിയുടെ സൗന്ദര്യത്തെ പ്രശംസിയ്ക്കുന്നവർ ആണ് വേറെ ചിലർ മതപരമായ ചിന്തകൾ ഒന്നും ഇല്ലാതെ, എല്ലാ മതത്തെയും ഒരു പോലെ സ്വീകരിയ്ക്കുന്ന റിമി ടോമിയുടെ ചെയ്തികളെ പ്രശംസിക്കുന്നവരും ഉണ്ട്. മതം മാറിയോ എന്ന് ചോദിക്കുന്നവരോട്,അമ്പലത്തിൽ പോയാൽ മതി മാറി എന്നാണോ അർത്ഥം എന്ന് ഇത്തരക്കാർ ചോദിക്കുന്നു.

അമ്പലത്തിൽ ആയാലും പള്ളിയിൽ ആയാലും ദേവാലയങ്ങളിൽ സന്ദർശനം നടത്തുന്നത് മെഡിറ്റേഷനാണെന്ന പക്ഷക്കാരാണ് ഇവർ. ഗായിക എന്നതിനെക്കാൾ റിമി ടോമി ഇപ്പോൾ പ്രേക്ഷക പ്രിയം നേടുന്നത് അസ്സൽ ഒരു ഹാസ്യ കഥാപാത്രം എന്ന നിലയിലാണ്.

Also Read
‘ബികോം വിത്ത് ത്രീ സപ്ലി’ വിദ്യാഭ്യാസ യോഗ്യത; എഴുതിയെടുക്കാൻ പ്ലാനില്ല; വിവാഹസമയത്ത് ഭാര്യ വീട്ടുകാരോട് ഡിഗ്രിയില്ലെന്ന് പറഞ്ഞില്ല! അർജുൻ അശോകൻ പറയുന്നു

ഒന്നും ഒന്നും മൂന്നിലൂടെയാണ് റിമി ടോമിയുടെ കോമഡികൾ പ്രേക്ഷകർ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. സൂപ്പർ ജൂനിയർ എന്ന മ്യൂസിക് റിയാലിറ്റി ഷോയ്ക്ക് പിന്നാലെ സൂപ്പർ കുടുംബം എന്ന ഷോയിലും റിമി തിളങ്ങിയത് ഇതേ കോമഡി കാരണമാണ്.

Advertisement