പ്രധാന വേഷങ്ങളിലേക്ക് കുറെ ഓഫറുകൾ വന്നു, ഒന്നും ഏറ്റെടുക്കാൻ പറ്റിയില്ല, നല്ല റോളുകൾ ഉപേക്ഷിക്കുമ്പോൾ വിഷമം തോന്നിയെന്നും ശ്രീകല

64

ഒരുകാലത്ത് മലയാളം മിനിസ്‌ക്രീൻ സീരിയൽ രംഗത്തെ സൂപ്പർ നടയായിരുന്നു ശ്രീകല ശശിധരൻ. എന്റ മാനസപുത്രിയടക്കമുള്ള ഒട്ടു മിക്ക ഹിറ്റ് സീരിയലുകളിലും നായികയായി ശ്രീകല തിളങ്ങി നിന്നിരുന്നു.

എന്റെ മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്രമാണ് താരത്തിനെ ശ്രദ്ധേയയാക്കിയത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആയിരുന്നു ശ്രീകല എങ്കിലും ഇപ്പോൾ കുടുംബത്തിന് ഒപ്പം വിദേശത്താണ് താരം.

Advertisements

ഭർത്താവ് വിപിനും മകനുമൊത്ത് ലണ്ടനിലാണ് നടിയുടെ ജീവിതം. വിവഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു നടി. ഇപ്പോൾ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

ഇപ്പോഴും അഭിനയ മോഹമുള്ള തനിക്ക് ഒരുപാടു നല്ല അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ശ്രീകല പറയുന്നത്. ശ്രീകലയുടെ വാക്കുകൾ ഇങ്ങന:

എനിക്ക് സീരിയൽ മിസ് ചെയ്യുന്നുണ്ട്. ഒരുപാട് പേർ മെസേജ് അയക്കും എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറെ കാലമായല്ലോ, വരുന്നില്ലേ എന്നൊക്കെ, തിരിച്ചു വരണം അഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം. ഒന്നര വർഷം മുൻപാണ് ഞാനും മോനും ഇങ്ങോട്ട്(ലണ്ടൻ) വന്നത്.

രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാൻ. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ടു ഇവിടെ തന്നെ തുടരേണ്ടി വന്നു. ഇവിടെ വന്നശേഷം കുറെ ഓഫറുകൾ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക് ഒന്നും ഏറ്റെടുത്തില്ല.

നല്ല റോളുകൾ ഉപേക്ഷിക്കുമ്പോൾ വിഷമം തോന്നുമെങ്കിലും, ഭർത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അത് ഞാൻ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഞാനും മോനും കുറേക്കാലം നാട്ടിൽ തന്നെയായിരുന്നു.

അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്ക് വരാൻ തീരുമാനിച്ചതും, അഭിനയത്തിൽ നിന്ന് അവധി എടുത്തതെന്നും ശ്രീകല വ്യക്തമാക്കുന്നു.

Advertisement