ഇന്ദ്രൻസിന്റെ നായികയാവാൻ ഞങ്ങൾക്ക് പറ്റില്ലെന്ന് പറഞ്ഞ നടിമാർക്ക് പിന്നെ സംഭവിച്ചത്

245

തമാശക്കരാനായി സിനിമാഭിനയം തുടങ്ങിയപ്പോഴെ മലയാളികളുടെ മനസ്സിൽ കയറിയ നടനാണ് ഇന്ദ്രൻസ്. മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി ഇന്ദ്രൻസ് മലയാള സിനിമയിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

എന്നാൽ ഇതിന് മുൻപ് ഇന്ദ്രൻസിന്റെ നായികയായി അഭിനയിക്കാൻ തയ്യാറാകാത്ത രണ്ട് നായികമാർ ഉണ്ടായിരുന്നു. ഇവരെ അന്ന് സംവിധായകൻ ആർ ശരത് തന്റെ സിനിമയിൽ നിന്നും ഒഴിവാക്കിയിരുന്നു. ലക്ഷ്മി ഗോപാലസ്വാമിയെയും ആശാ ശരതിനെയുമായിരുന്നു ആർ ശരത് ഒഴിവാക്കിയത്.

Advertisements

ആർ ശരതിന്റെ ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന സിനിമയിൽ ചാർളി ചാപ്ലിന്റെ വേഷത്തിലാണ് ഇന്ദ്രൻസ് അഭിനയിച്ചത്. സംവിധായകന്റെ വിളി കേൾക്കേട്ടതോടെ ലക്ഷ്മി ഗോപാലസ്വാമി സന്തോഷത്തോടെ സമ്മതിക്കുകയും പൂജയ്ക്ക് എത്താമെന്നു സമ്മതിച്ചു.

പൂജയ്ക്കു തലേദിവസം ലക്ഷ്മി സംവിധായകനെ വിളിച്ചു പറഞ്ഞു ഇന്ദ്രന്റെ (ഇന്ദ്രജിത്ത്) ഒപ്പമാണ് നായികയായി അഭിനയിക്കുമെന്നു വിചാരിച്ചത്. ഇന്ദ്രൻസിന്റെ ഒപ്പമാണെന്ന് പിന്നീടാണ് മനസിലായത്. ഇന്ദ്രൻസിന്റെ നായികയാകാൻ താനില്ലെന്ന് പറഞ്ഞു. ഇന്ദ്രജിത്തിനെ നായകനാക്കിയാൽ പ്രതിഫലം കുറച്ച് പോലും അഭിനയിക്കാമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. എന്നാൽ എന്റെ സിനിമയിലെ നായകനെ ഞാനാണ് തീരുമാനിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.

ഇന്ദ്രൻസിനോടൊപ്പം നായികയായി അഭിനയിച്ചാൽ തന്റെ ഇമേജ് തകരുമെന്നു പറഞ്ഞ് മറ്റൊരു നായകനെ വയ്ക്കാൻ ആശാ ശരത് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശ പിൻമാറാൻ സംവിധായകൻ പറഞ്ഞു. ഇതിനെ തുടർന്നാണ് ലക്ഷ്മി ഗോപാലസ്വാമി വന്നത്.

മോഹൻലാലിനൊപ്പം സ്ഥിരമായി ചെറുതും വലുതമായ റോളുകൾ അഭിനയിച്ചിരുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് ഇപ്പോൾ പൊടിപോലുമില്ല സിനിമകൾ . ഏറ്റവും ഒടുവിൽ കണ്ടത് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയ കഥയിലാണ്.

Advertisement