പ്ലാൻ ഇട്ടത് ഒരു ബ്യൂട്ടിക് തുടങ്ങാൻ, പക്ഷേ എത്തിപ്പെട്ടത് പോത്ത് കച്ചവടത്തിൽ; സെലിബ്രേറ്റികൾ അധികം കൈവിച്ചിട്ടില്ലാത്ത മാസ്സ് ബിസിനസ്സ് താൻ തുടങ്ങിയതിനെ പറ്റി മഞ്ജു പിള്ള

229

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു പിള്ള. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ഹാസ്യ പമ്പരയിൽ മോഹനവല്ലിയായി തിളങ്ങുകയാണ് താരം ഇപ്പോൾ.

മിനിസ്‌ക്രീൻ ആരാധകർ ഇരു കയ്യും നീട്ടിയാണ് മഞ്ജു പിള്ളയുടെ ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. സെലിബ്രേറ്റികൾ അത്രയ്ക്ക് കടന്നു വന്നിട്ടാല്ലാത്ത പോത്ത് ബിസിനസ് രംഗത്തേക്ക് ആണ് മഞ്ജു പിള്ള മാസ്സായി പോത്ത് കടന്നിരിക്കുന്നത്.

Advertisements

ആറ്റിങ്ങലിൽ പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ പോത്ത് വ്യാപാരവും നടി ആരംഭിച്ചു. ഇപ്പോൾ ഇതാ ഇതിനെ പറ്റി തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് മഞ്ജുപിള്ള ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

മഞ്ജു പിള്ളയുടെ വാക്കുകൾ ഇങ്ങനെ:

ഒരു ബ്യ ൂട്ടിക് ആയിരുന്നു പ്ലാൻ. പക്ഷേ അത് നടന്നില്ല, ആറ്റിങ്ങൽ അവനവൻ ചേരിയിൽ ഏഴര ഏക്കർ സ്ഥലം ലീസിനെടുത്തത് കഴിഞ്ഞ നവംബറിലാണ്. പിള്ളാസ് ഫാം ഫ്രഷ് എന്ന പേരിൽ ഫാമും തുടങ്ങി. എല്ലാം നടത്തിക്കൊള്ളാം എന്ന് ഏറ്റിരുന്ന ആൾ ഒരു ദിവസം പിന്മാറി. അപ്പോൾ ഭർത്താവ് സുജിത് പറഞ്ഞു, ഇനിയൊന്നും നോക്കാനില്ല നമുക്ക് ഇറങ്ങാം പിന്നെ നിലത്ത് നിന്നിട്ടില്ല.

പുഴയുടെ തീരത്തുള്ള ഫാമിലെ കാട് വെട്ടിത്തെളിച്ച് പണി തുടങ്ങിയപ്പോഴേക്കും ലോക്ഡൗണായി. അഞ്ച് പോത്തുകളെയും, നാല് ആടുകളെയും ഇരുനൂറ്റിമ്പത് കോഴികളെയുമൊക്കെ വാങ്ങിയിരുന്നു. മീൻ കൃഷിക്കുള്ള പണിയും തുടങ്ങി. പിന്നെ ഞങ്ങൾ തന്നെ പോത്തിനെ കുളിപ്പിച്ചു തൊഴുത്ത് കഴുകി, പുല്ല് ചെത്തി, ആടിനെ വരെ കറന്നുവെന്നും മഞ്ചു പിള്ള പറയുന്നു.

അതേ സമയം നേരത്തെ തന്റെ ശരീര ഭാരം കുറച്ചതെങ്ങനെയെന്ന് വ്യക്തമാക്കി നടി രംഗത്ത് എത്തിയിരുന്നു. ഡയറ്റിലൂടെയാണ് ഞാൻ ശരീരഭാരം ഇത്രയും കുറച്ചതെന്ന് മഞ്ജു പിള്ള പറയുന്നു. ഒരു വർഷത്തിലേറെയായി ഡയറ്റ് തുടങ്ങിയിട്ട്. ഇടയ്ക്കിടെ ചെയ്യും വിടും വീണ്ടും തടി കൂടി എന്നു തോന്നുമ്പോ ൾ ചെയ്യും വിടും ഇതാണ് എന്റെ രീതിയെന്നാണ് മഞ്ജു പിള്ള പറയുന്നത്.

തിരുവനന്തപുരത്തെ ലക്ഷ്മി മനീഷ് എന്ന ഡയറ്റീഷ്യന്റെ നിർദേശങ്ങൾക്ക് അനുസരിച്ചുള്ള ഡയറ്റ് ആണ് ചെയ്യുന്നത്. നേരത്തേ ഞാൻ 85 കിലോ ആയിരുന്നു അതിൽ നിന്നാണ് പടി പടിയായി കുറച്ചു കൊണ്ടു വന്നത്. എന്റെ ബോഡി വെയിറ്റ് എപ്പോഴും ഒരു പരിധിക്കപ്പുറം കുറയ്ക്കാൻ ലക്ഷ്മി സമ്മതിക്കാറില്ല.

ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് ഇണങ്ങുന്ന തരം ഡയറ്റാണ് ലക്ഷ്മി തരുക. ഡയറ്റ് തുടങ്ങും മുമ്പ് ഹെൽത്ത് ചെക്കപ്പ് നടത്തി, ഭക്ഷണ ശീലങ്ങൾ മനസ്സിലാക്കി. ഓരോരുത്തരുടെയും ശരീരത്തിനും ആരോഗ്യത്തിനും യോജിക്കുന്ന ഡയറ്റ് സ്റ്റൈൽ നിർദേശിക്കും. ഞാൻ നോൺ വെജിനോട് വലിയ താൽപര്യമുള്ള ആളല്ലാത്തതിനാൽ എനിക്ക് പ്രോട്ടീൻ ടൈപ്പ് ഡയറ്റ് ആണ് തന്നത്.

സോയ, കടല, പയർ എന്നിവയാണ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങൾ. അത് പാചകം ചെയ്തും കഴിക്കാം. വർക്കൗട്ടിന്റെ കാര്യത്തിൽ ഞാൻ നല്ല മടിയുള്ള ആളാണ്. തുടർച്ചയായി ചെയ്യാറില്ല, അതിനാൽ ഡയറ്റ് മാത്രമാണ് കൃത്യമായി പിന്തുടരുന്നതെന്നും മഞ്ജു പിള്ള പറയുന്നു.

Advertisement