ഉർവശിയും ശോഭനയും തിളങ്ങി നിൽക്കുമ്പോൾ ആണ് ഞാൻ സിനിമയിൽ എത്തിയത്, എന്നിട്ടും എനിക്ക് ഫാൻസ് അസോസിയേഷൻ വരെ ഉണ്ടായിരുന്നു: സുചിത്ര പറയുന്നു

585

മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ ജോഷിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരി ആയിരുന്നു നടി സുചിത്ര.

നമ്പർ 20 മദ്രാസ് മെയിലിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ മലയാളത്തിൽ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ സുചിത്ര ചെയ്തിരുന്നു. ആ സിനിമയിൽ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിക്കാൻ എത്തുമ്പോൾ വെറും പതിനാല് വയസായിരുന്നു സുചിത്രയുടെ പ്രായം.

Advertisements

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സുചിത്രയുടെ വിവാഹം. പ്രവാസിയായ മുരളിയാണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹ ശേഷമാണ് സുചിത്ര സിനിമയിൽ നിന്നു വിട്ടുനിൽക്കാൻ തുടങ്ങിയത്. ഇരുവർ ക്കും നേഹ എന്ന പേരുള്ള മകളുണ്ട്. സംവിധായകൻ ദീപു കരുണാകരൻ താരത്തിന്റെ സഹോദരൻ ആണ്.

Also Read
കാമുകി അറിയാതെ മറ്റൊരു പെൺകുട്ടിയെകൂടി വളച്ച് ബോയ്‌ഫ്രെണ്ട്, ഒടുവിൽ കാമുകനുവേണ്ടി തെരുവിൽ സ്‌കൂൾ വിദ്യാർത്ഥിനികളുടെ കൂട്ടത്തല്ല്, വീഡിയോ വൈറൽ, സംഭവം ബംഗളൂരുവിൽ

മറ്റ് നടിമാരെ പോലെ വിവാഹശേഷം സുചിത്രയും സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. 19 വർഷമായി ഭർത്താവിനൊപ്പം അമേരിക്കയിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും ഇപ്പോഴും മലയാളികളുടെ മനസിൽ താരത്തിന് ഇടമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സുചിത്ര തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാദധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇതെല്ലാം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഈ അടുത്ത കാലത്ത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളൊക്കെ വൈറലായിരുന്നു. മിക്കവരും താരത്തോട് സിനിമയിലേക്ക് മടങ്ങി വരാൻ പറയുകയും ചെയ്തിരുന്നു.

അതേ സമയം ഒരുകാലത്ത് മലയാള സിനിമയിൽ ജഗദീഷ് സിദ്ദീഖ് താരങ്ങളുടെ നായികയായി ടാഗ് ചെയ്യപ്പെട്ട നടി കൂടിയായിരുന്നു സുചിത്ര. ഇപ്പോഴിതാ നീണ്ട ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ സുചിത്ര നടത്തിയ ചില വെളിപ്പെടുത്തലുകൾ ആരാധക ശ്രദ്ധ നേടുകയാണ്.

ഹിറ്റ്‌ലർ സിനിമയിൽ ജഗദീഷിന്റെ ജോഡിയാകാൻ താൻ തയ്യാറായിരുന്നില്ലെന്ന് സുചിത്ര പറയുന്നു. മഴവിൽ മനോരമയിൽ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു സുചിത്രയുടെ വെളിപ്പെടുത്തൽ. ഉർവശി, ശോഭന തുടങ്ങിയ നടിമാർ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താൻ സിനിമയിലേക്ക് വന്നതെന്നും, തനിക്ക് ഫാൻസ് അസോസിയേഷൻ വരെ ഉണ്ടായിരുന്നുവെന്നും സുചിത്ര പറയുന്നു.

Also Read
റാം ജി റാവു ഹിറ്റാകാൻ കാരണം മൂങ്ങ; ജനാർദ്ദനൻ ചേട്ടനെ വച്ച് ഫസ്റ്റ് ഷോട്ട് എടുത്താൽ ചിത്രത്തിന് വിജയം ഉറപ്പ് : സിനിമയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾ വെളിപ്പെടുത്തി മുകേഷ്

അവർ ഒരിക്കലും തന്നോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നില്ലെന്നും നടി പറയുന്നു. തൊണ്ണൂറുകളിൽ ഉർവശി, ശോഭന എന്നിവർ മുൻനിര താരങ്ങളായി നിൽക്കുന്ന സമയത്താണ് ഞാൻ സിനിമയിൽ എത്തുന്നത്. ആ സമയത്ത് എന്റെ പേരിൽ കാസർഗോഡ് ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു. എനിക്ക് ശരിക്കും ചമ്മലായിരുന്നു.

ഞാൻ അവരെ നിരുത്സാഹപ്പെടുത്താൻ ഒരുപാട് നോക്കി. പക്ഷെ അവർ വളരെ സീരിയസ് ആയി ചാരിറ്റി വർക്കുകളും സാമൂഹ്യ പ്രവർത്തനങ്ങളും ചെയ്തുകൊണ്ടിരുന്നു. ഇന്നുവരെ അവർ എന്നോട് സാമ്ബത്തിക സഹായം ചോദിച്ചിട്ടില്ല. ഞാൻ അവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലല്ലോ എന്ന് ഓർത്ത് ഇപ്പോൾ വിഷമം തോന്നാറുണ്ടെന്നും സുചിത്ര പറയുന്നു.

Advertisement