കാവ്യാ മാധവന്റെ ആദ്യ വിവാഹം ഒരു കുരുക്കായിരുന്നു: വിവാഹ വീഡിയോ വീണ്ടും പ്രചരിക്കുന്നു, ചർച്ചയായി ആരാധകന്റെ കമന്റും

3012

കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമാി സിനിമയിലെത്തി പിന്നീട് മലയാളത്തിലെ സൂപ്പർനടിയായി മാറിയ താരമാണ് കാവ്യാ മാധവൻ. സിനിമയിലെത്തിയ കാലം മുതൽ മലയാളി എക്കാലവും സ്നേഹത്തോടെ ചേർത്ത് നിർത്തിയ താരം കൂടിയാണ് കാവ്യാ മാധവൻ.

മലയാളത്തിലെ ശാലീനത നിറഞ്ഞ നായികമാരെക്കുറിച്ച് പറയുമ്പോ ൾ മലയാളികളുടെ മനസ്സിലേക്ക് കാവ്യാ മാധവന്റെ മുഖവും എത്താറുണ്ട്. വിടർന്ന കണ്ണുകളും പനങ്കുല പോലുള്ള മുടിയുമായാണ് താരമെത്തിയത്.

Advertisements

ലാൽജോസിന്റെ സംവിധാനത്തിൽ ജനപ്രിയ നായകൻ ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി മാറിയത്. ആദ്യ സിനിമ വൻവിജയമായി മാറിയതോടെയാണ് ഈ താരജോഡികളെ നായിക നായകൻമാരാക്കിയുള്ള സിനിമകളുടെ എണ്ണവും വർദ്ധിച്ചിരുന്നു.

ഇപ്പോൾ സിനിമാ ജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി കാവ്യ മാറി കഴിഞ്ഞു. തന്റെ ആദ്യ നായകനായ ദിലീപാണ് ഇപ്പോൾ താരത്തിന്റെ ജീവിത പങ്കാളി. ദിലീപിന്റെയും കാവ്യാ മാധവന്റേയും രണ്ടാം വിവാഹമായിരുന്നു ഇത്.

പ്രവാസിയായ നിഷാൽ ചന്ദ്രയെയാണ് കാവ്യ ആദ്യം വിവാഹം കഴിക്കുന്നത്. എന്നാൽ ആർഭാടപൂർവ്വം നടത്തിയ ഈ വിവാഹത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. പരസ്പര സമ്മതത്തോടെ ഇവർ വിവാഹത്തിന് തൊട്ട് പിന്നാലെ വേർപിരിയുകയായിരുന്നു.

ഇപ്പോഴിതാ നിഷാലിന്റെയും കാവ്യയുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആവുകയാണ്. നിരവധി കമന്റുകളാണ് വീഡിയോ വൈറൽ ആകുന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതിൽ ശ്രദ്ധേയമായൊരു കമന്റാണ് പുതിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്.

ചിലർ കാവ്യയെ അനുകൂലിക്കുമ്പോൾ മറ്റ് ചിലർ നിഷാലിന് ആണ് പിന്തുണ നൽകുന്നത്. ഇതിനോടകം രണ്ടുലക്ഷത്തിൽ അധികം ആളുകൾ ആണ് ഇപ്പോൾ വീഡിയോ കണ്ടിരിക്കുന്നത്. കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നുവെന്നും 2009 ഫെബ്രുവരി 9ന് ഈ കല്യാണം എല്ലാവരും അറിഞ്ഞ് നടന്നത് ആണ്.

പക്ഷെ 2008 അവസാനം തന്നെ ഇവർ ലീഗലി രജിസ്റ്റർ മര്യേജ് ചെയ്തിരുന്നു എന്നുമാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്. ഇതോടെ ഇത് സത്യമാണോ എന്ന സംശയത്തിൽ നിരവധി പേരാണ് ഇയാളുടെ കമെന്റിനു മറുപടിയുമായി എത്തിയിരിക്കുന്നത്.

കാവ്യയേയും ഫാമിലിയേയും പറഞ്ഞ് പറ്റിച്ചാണ് രജിസ്റ്റർ നടത്തിയത് കുവൈറ്റിൽ പോകാൻ ഉള്ള വിസ പ്രോസസ്സ് പറഞ്ഞാണ് അവരെ കൊണ്ട് സമ്മതിപ്പിച്ചത് രജിസ്റ്റർ മാര്യേജ് ശേഷമാണ് നിഷാലിന്റെ ഫാമിലി ബാക്ക് ഗ്രൗണ്ട് ശരിയല്ല എന്ന് മനസ്സിലാക്കിയത്.

പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞു കാവ്യയ്ക്ക് പിൻമാറാൻ സാധിക്കാത്ത വിധം കുടുങ്ങി. മാര്യേജിന് ശേഷം എല്ലാം ശരിയാകും വിശ്വാസത്തിൽ അവർ കല്യാണം നടത്തി എല്ലാവരെയും അറിയിച്ച് ഭാവി എന്താകും എന്ന ടെൻഷനാണ് പാവം കാവ്യയുടെ മുഖത്ത് ഉള്ളതെന്നും ഇയാൾ കമന്റിലൂടെ പറയുന്നു.

അതേ സമയം ദിലീപ് കാവ്യാ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. 2016 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. മഹാലക്ഷ്മി എന്നൊരു കുട്ടിയും ഉണ്ട്. കാവ്യയുടെ ദ്യ ഭർത്താവ് നിഷാൽ ചന്ദ്രയും രണ്ടാമത് വേറെ വിവാഹം കഴിച്ചിരുന്നു.

അതേ സമയം പരസ്പരം ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് കാവ്യാ നിഷാൽ ബന്ധം വേർപ്പെടുത്താൻ കാരണം എന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്ത. വിവാഹശേഷം അകന്നു കഴിഞ്ഞ ഇവർക്ക് എറണാകുളം കുടുംബകോടതി വിവാഹമോചനത്തിന് അനുവദിക്കുകയായിരുന്നു.

ആദ്യ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന കാവ്യ വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിൽ എത്തിയിരുന്നു. അതിനുശേഷമാണ് താരം ദിലീപിനെ വിവാഹം കഴിച്ചത്. ഇപ്പോൾ വീണ്ടും സിനിമവിട്ട് വർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം.

അതേ സമയം നിയമപരമായും മനസ്സ് കൊണ്ടും വർഷങ്ങൾക്ക് മുൻപ് തന്നെ പിരിഞ്ഞ നിശാലിനെയും കാവ്യയെയും വെറുതെ വിടാൻ സോഷ്യൽ മീഡിയ ഇപ്പോഴും തയ്യാറല്ലു. ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഈ വീഡിയോ ഇപ്പോൾ പ്രചരിക്കാനുണ്ടായ കാരണം എന്താണെന്ന് അറിയില്ല. നിരവധി പേരാണ് വീഡിയോക്ക് താഴെ കാവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റ് ചെയ്തിരിക്കുന്നത്.

Advertisement