അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, ലിസിയെ ഞാനിപ്പോഴും പ്രണയിക്കുന്നു: പ്രിയദർശന്റെ വാക്കുകൾ

1007

ഒരുകാലത്ത് മലയാള സിനിമയില ഒരു കാലത്തെ മികച്ച നടിമാരിൽ ഒരാളായിരുന്നു ലിസി. തന്റെ പതിനാറാം വയസ്സിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ 1984 ൽ ആയിരുന്നു ലിസിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്താണ് ലിസി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ വിജയത്തോടെ ലിസിയും പ്രിയദർശൻ വേഗം സൗഹൃദത്തിലായി. തുടർന്ന് പ്രിയദർശൻ സിനിമകളിലെ സ്ഥിര സാന്നിധ്യമായി ലിസി മാറി. ശേഷം ആറ് വർഷത്തിനിടെ പ്രിയദർശന്റെ 22 സിനിമകളിൽ ലിസി അഭിനയിച്ചു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Advertisement

1990 ഡിസംബർ 13 നാണ് ഒടുവിൽ ഇരുവരും വിവാഹിതരായത്. ആദ്യം തന്റെ പ്രണയം ലിസ്സിയെ അറിയിച്ചത് പ്രിയദർശൻ തന്നെയാണ്. ശേഷം ഒരു സിൽക് സാരി അന്ന് ലിസിക്ക് സമ്മാനമായി നൽകി. വിവാഹശേഷം ലിസി മതംമാറി. ക്രിസ്ത്യൻ മതത്തിൽ ജനിച്ച ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദർശൻ എന്ന് പേര് മാറ്റുകയും ചെയ്തു. ലിസിയും പ്രിയദർശനും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്.

Also Read
മുപ്പത്തിയാറാം വയസ്സിൽ പ്രണയിച്ച 22 കാരനടക്കം സുസ്മിത സെൻ ഇതുവരെ പ്രേമിച്ചത് 9 പേരെ, പക്ഷേ ആരെയും കെട്ടാതെ ഇപ്പോഴും സിംഗിളായി നടി

തുടക്കത്തിൽ വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്. പിന്നീട് ഇരുവരും പിരിയുക ആയിരുന്നു. സിദ്ധാർത്ഥ്, കല്യാണി എന്നിങ്ങനെ രണ്ട് മക്കളാണ് ലിസിക്കും പ്രിയദർശനുമുള്ളത്. കല്യാണി ഇന്ന് തെന്നിന്ത്യയിൽ തന്നെ വളരെ പ്രശസ്ത നടിമാരിൽ ഒരാളായി മാറി കഴിഞ്ഞു.

ഒത്തുപോകാൻ കഴിയാതെ വന്നതോടെയാണ് പ്രിയദർശനുമായുള്ള ബന്ധത്തിൽ നിന്ന് നിയമപരമായി പുറത്തുകടക്കാൻ ലിസി തീരുമാനിച്ചത്. പ്രിയദർശനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനുള്ള കാരണം മക്കൾക്ക് അറിയാമെന്നും ലിസി അക്കാലത്ത് പറഞ്ഞിരുന്നു.

വിവാഹമോചന ശേഷം നടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. പുറത്തുനിന്ന് നോക്കുന്നവർക്ക് എല്ലാം വളരെ ഭംഗിയായി തോന്നുമെന്നും എന്നാൽ ഉള്ളിൽ കാര്യങ്ങൾ വളരെ സങ്കീർണമാണെന്നും ആയിരുന്നു. ഇത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.

കുടുംബകാര്യങ്ങളിൽ പ്രിയദർശൻ അലസനായിരുന്നെന്നും ലിസിക്ക് യാതൊരു ബഹുമാനവും നൽകിയിരുന്നില്ലെന്നും അതാണ് പിന്നീട് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അക്കാലത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രിയദർശന്റെ പരസ്ത്രീബന്ധമാണ് ലിസിയെ കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചതെന്നും ഗോസിപ്പുകൾ പ്രചരിച്ചു.

പ്രിയദർശൻ ഇപ്പോഴും പറയുന്നത് പ്രണയം ഒരിക്കലൂം നശിക്കില്ല, വേർപിരിഞ്ഞ ശേഷവും താൻ ലിസിക്കായി കാത്തിരിക്കുക യാണെന്നാണ്. ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയദർശൻ പറഞ്ഞിരുന്നു. എന്നാൽ, പഴയ ബന്ധത്തിലേക്ക് തിരിച്ചുവരാൻ യാതൊരു താൽപര്യവുമില്ലെന്ന നിലപാടിലാണ് ലിസി.

Also Read
സാരിക്ക് എന്തുകൊണ്ട് ഷർട്ട് ബ്ലൗസ്സായി ഉപയോഗിച്ചുകൂടാ, വേറിട്ട കിടിലൻ ഫോട്ടോഷൂട്ടുമായി ആരാധകരുടെ പ്രിയപ്പെട്ട അനുകുട്ടി

ഇപ്പോൾ സ്വന്തമായി ഒരു ഡബ്ബിങ് സ്റ്റുഡിയോ നടത്തുകയാണ് ലിസി. തന്റെ സുഹൃത്തുക്കളുമൊത്ത് ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുകയാണ് ലിസ്സി ഇപ്പോൾ, ഖുശ്ബു, സുഹാസിനി പൂർണിമ ജയറാം തുടങ്ങുയവരാണ് നടിയുടെ അടുത്ത സുഹൃത്തുക്കൾ. ഇവർ ഒന്നിച്ച് സിനിമ കാണാൻ പോകുന്നതും പുറത്ത് പോകുന്നതുമായ ചിത്രങ്ങൾ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

Advertisement