മമ്മൂക്ക അന്ന് പറഞ്ഞ ആ വാക്ക് നൽകിയ ആശ്വാസം പറഞ്ഞറിയിക്കാൻ ആവുന്നതല്ല, വെളിപ്പെടുത്തലുമായി ജയകൃഷ്ണൻ

88

മലയാള സിനിമാ സിരീയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജയകൃഷ്ണൻ. നിരവധി ഹിറ്റ് സിനിമകളിലും സീരിയലുകളിലും ചെറുതും വലുതമായി വേഷങ്ങൾ ചെയ്ത് കൈയ്യടി നേടിയ വ്യക്തി കൂടിയാണ് ജയകൃഷ്ണൻ.തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ജയകൃഷ്ണൻ. നാടകത്തിലൂടെ തുടക്കം കുറിച്ച് സീരിയലിലൂടെയായി സിനിമയിലേക്കെത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നൽകിയ പിന്തുണയെ കുറച്ച് തുറന്ന പറഞ്ഞ് രംഗത്ത് എത്തിയിരിക്കുക യാണ് ജയകൃഷ്ണൻ. വൺ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ജയകൃഷ്ണനും അഭിനയിച്ചിരുന്നു. അഭിനയ ജീവിതം തുടങ്ങിയിട്ട് 25 വർഷമായി. ജീവിതത്തിൽ താനെന്തെങ്കിലും നേടുകയോ, ബന്ധങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഈ മൂന്നിൽ നിന്നാണെന്നും ജയകൃഷ്ണൻ പറയുന്നു.

Advertisements

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ കരിയറിനെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ഒരുപാട് തിക്ത അനുഭവങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ഒക്കെ കടന്നു പോയിട്ടുണ്ട്. ആദ്യമൊക്കെ സങ്കടം തോന്നാറു ണ്ടെങ്കിലും പിടിച്ച് നിൽക്കാനുള്ളൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു.

Also Read
ഇരട്ടക്കുട്ടികളല്ല; ആദ്യ സ്‌കാനിങ്ങിന് ശേഷം പൊട്ടിക്കരഞ്ഞ് മഷൂറ, വിശദീകരണവുമായി, ബഷീറും സുഹാനയും, പരിഹസിച്ച് ആരാധകർ

ഡിഗ്രി കഴിഞ്ഞതോടെ ആയിരുന്നു സിനിമയെന്ന ലക്ഷ്യവുമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. ചെലവിന് ഒന്നും വീട്ടിൽ പൈസ ചോദിക്കാനാവില്ല. ഡോക്യുമെന്ററിക്ക് ശബ്ദം കൊടുക്കാനുള്ള അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് തുടങ്ങുന്നത്. ബാലജനസഖ്യവുമായി സജീവമായിരുന്നു. നാടകവും ഫാൻസി ഡ്രസിലുമൊക്കെ പങ്കെടുക്കുമായിരുന്നു.

തമിഴിലും മലയാളത്തിലുമൊക്കെയായി സീരിയലുകളിൽ സജീവമായിരുന്നു. സിനിമയിലേക്ക് അവസരം ലഭിച്ചപ്പോഴും ഇട്ടിട്ട് പോവാനാവാത്ത അവസ്ഥയായിരുന്നു. ഇടയ്ക്ക് വെച്ച് സീരിയലുകൾ പൂർണമായി നിർത്തിയതിന് ശേഷമായാണ് സിനിമയിലേക്ക് വന്നത്. പത്താം വളവ്, ഒരു താത്വിക അവലോകനം, സിബി ഐ 5 തുടങ്ങിയ സിനിമകളിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മമ്മൂക്ക തരുന്ന മെന്റൽ സപ്പോർട്ട് പറയേണ്ടത് തന്നെയാണ്. വൺ എന്ന ചിത്രത്തിനായി ഞാൻ ഫ്രണ്ടിലെ മുടി വടിച്ചിരുന്നു. ഇതെന്താ ഇങ്ങനെ എന്ന് മമ്മൂക്ക ചോദിച്ചപ്പോൾ ഗെറ്റപ്പ് ചെയ്ഞ്ചായിക്കോട്ടെ എന്നായിരുന്നു ഞാൻ പറഞ്ഞത്. അവസാനമായപ്പോൾ എന്റെ ക്യാരക്ടറിന്റെ ലെംഗ്ത് കുറഞ്ഞു അത് മമ്മൂക്കയ്ക്കും മനസിലായി.

മുടി വടിച്ചുവെന്ന് കരുതി ടെൻഷനൊന്നും അടിക്കണ്ട, നമുക്ക് വേറെ വല്ല സാധനങ്ങളും ചെയ്യും. ആ ഒരു വാക്ക് തന്ന ആത്മവിശ്വാസം അത് വളരെ വലുതായിരുന്നു. സിബി ഐയിലേക്ക് എന്നെ വിളിച്ചത് മധു സാറായിരുന്നു. സേതുരാമയ്യർ കഴിഞ്ഞാൽ മനസിൽ നിൽക്കുന്ന ക്യാരക്ടറാണ്. മരിച്ച് പോയത് കണ്ടപ്പോൾ സങ്കടം തോന്നിയെന്നും ആളുകൾ പറഞ്ഞിരുന്നു.

Also Read
ബ്രായുടെ സൈസ് എത്രയാണ്, ഏത് പൊസിഷനാണ് ഇഷ്ടം: കിടിലൻ മറുപടി നൽകി ആലിലത്താലി താരം നീലിമ റാണി, കൈയ്യടിച്ച് ആരാധകർ

പത്താം വളവിലെ ക്യാരക്ടർ കണ്ടതിന് ശേഷം ഒത്തിരിപേർ മികച്ചതാണെന്ന് പറഞ്ഞ് വിളിച്ചിരുന്നു. സിനിമയിൽ നിന്നും ക്യാരക്ടർ കിട്ടാത്ത ഒരവസ്ഥ ഉണ്ടായിരുന്നു. ഞാൻ ശ്രമിക്കാത്തത് കൊണ്ടാണ്. സീരിയലിൽ നിന്നും വന്നതാണെന്ന് പറഞ്ഞുള്ള മാറ്റിനിർത്തലുകൾ ഒമുണ്ടായിരുന്നില്ല. എന്റേതായ പരിഗണനകളൊക്കെ കിട്ടിയിട്ടുണ്ടെന്നും ജയകൃഷ്ണൻ പറയുന്നു.

Advertisement