സൗന്ദര്യം കൊണ്ടും സംസാരം കൊണ്ടും വല്ലാതെ ആകര്‍ഷിച്ചു, ആശയോട് ഇഷ്ടം തോന്നിയിരുന്നുവെന്ന് തുറന്ന് പറഞ്ഞ് കൃഷ്ണകുമാര്‍

355

സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ മക്കള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയാണ് ഇന്ന് കൃഷ്ണകുമാര്‍.

Advertisements

തന്റെ ചിന്തകളും രാഷ്ട്രീയവുമെല്ലാം തുറന്നുപറയാന്‍ കൃഷ്ണ കുമാര്‍ ഒരിക്കലും മടി കാണിക്കാറില്ല. കൃഷ്ണ കുമാര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയ ഇഷ്ടത്തെ കുറിച്ച് കൃഷ്ണകുമാര്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്.

Also Read:അന്ന് ആരോടും പറയാനും വീഡിയോ എടുക്കാനും തോന്നിയില്ല, രണ്ടുവര്‍ഷമായി രഹസ്യമാക്കി വെച്ച കാര്യം വെളിപ്പെടുത്തി ശ്രീലക്ഷ്മി

പഠനവും ആകാശവാണിയിലെ ജോലിയും നോക്കുന്ന കാലത്ത് ദൂരദര്‍ശനിലെ ഒരു അഭിമുഖത്തിനായി യുവജനോത്സവ വേദിയില്‍ പോയിരുന്നുവെന്നും ഒത്തിരി കലാകാരന്മാരായ കുട്ടികളുണ്ടായിരുന്നുവെന്നും അതിലൊരു പെണ്‍കുട്ടിയെ തങ്ങളെല്ലാവരും ശ്രദ്ധിച്ചിരുന്നുവെന്നും കൃഷ്ണ കുമാര്‍ പറയുന്നു.

ആ പെണ്‍കുട്ടിയുടെ പെരുമാറ്റവും വസ്ത്രധാരണ രീതിയും സൗന്ദര്യവുമായിരുന്നു ശ്രദ്ധിക്കപ്പെടാന്‍ കാരണം. ഭംഗിയുള്ള കുട്ടിയായിരുന്നുവെന്നും തനിക്ക് അവളോട് ഇഷ്ടം തോന്നിയെന്നംു ആ പെണ്‍കുട്ടി തന്റെ മനസ്സില്‍ അങ്ങനെ നിന്നുപോന്നിരുന്നുവെന്നും കലോത്സവത്തിന് ശേഷവും ആ കുട്ടിയെ പറ്റി ആലോചിച്ചിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു.

Also Read:അമ്മയും അച്ഛനുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താരത്തിന്റെ യാത്ര; ശ്രുതി രജനികാന്ത് പങ്കിട്ട ഫോട്ടോ

ആ കുട്ടി ഇപ്പോള്‍ എവിടെയായിരിക്കുമെന്നൊക്കെ ചിന്തിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു, താന്‍ സിനിമയില്‍ വന്നതിന് ശേഷം ആ കുട്ടിയെ പലപ്പോഴും സ്‌ക്രീനില്‍ കാണാന്‍ തുടങ്ങിയെന്നും അവള് തന്നെയാണോ അതെന്ന് മനസ്സില്‍ ചോദ്യമുയര്‍ന്നുവെന്നും ആ കുട്ടി സിനിമാരംഗത്ത് പ്രശ്‌സതയായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു.

ഒരിക്കല്‍ മേജര്‍ രവിയുടെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ പോയപ്പോള്‍ ആ കുട്ടിയും അവിടെയുണ്ടായിരുന്നു. അടുത്ത് കണ്ടപ്പോള്‍ ആ പഴയ കുട്ടി തന്നെയാണോന്ന് സംശയം വന്നുവെന്നും അക്കാര്യം ചോദിക്കാന്‍ അടുത്ത് ചെന്നപ്പോള്‍ യൂത്ത് ഫെസ്റ്റിവലിന്റെ കാര്യം ആ കുട്ടിയും തന്റെയടുത്ത് പറഞ്ഞുവെന്നും തന്നെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോയെന്ന് അവള്‍ ചോദിച്ചുവെന്നും മറന്നാല്‍ അല്ലേ ഓര്‍ക്കേണ്ടതെന്നായിരുന്നു താന്‍ പറഞ്ഞതെന്നും കൃഷ്ണകുമാര്‍ പറയുന്നു.

Advertisement