ഇതിനെ പോസിറ്റീവായി കാണൂ: ആരാധകർക്ക് നിർദ്ദേശവുമായി നടി നടി സ്വാസിക

26

ലോകരാജ്യങ്ങൾക്ക് ഒപ്പം ഇന്ത്യയിലും കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാൻ ഉത്തരവാദിത്തത്തോടെ പെരുമാറാൻ ആഹ്വാനം ചെയ്ത് നടി സ്വാസിക. തന്റെ ഫേസ്ബുക്കിലൂടെയാണ് നടിയുടെ ആഹ്വാനം.

ജയിലിൽ അടച്ചിരിക്കുന്ന പോലെ കരുതാതെ ഇതിനെ പോസിറ്റീവായി കാണൂവെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ സ്വാസിക പറഞ്ഞു. സർക്കാറും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടത് പോലെ തിരക്കുകൾ മാറ്റിവച്ച് എല്ലാവരും വീട്ടിൽ ഇരിക്കുകയാണിപ്പോൾ.

Advertisements

വെറുതെ ഇരിക്കുന്ന ഈ സമയത്തെ ഫലവത്തായി എങ്ങനെ ഉപയോഗിക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്. മുടങ്ങി കിടന്നിരുന്ന യോഗയും നൃത്തവുമെല്ലാം പുനരാരംഭിച്ചാണ് ഞാൻ സമയം ചെലവഴിക്കുന്നത്. അത് പോലെ പാചക പരീക്ഷണങ്ങൾ നടത്തുന്നു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു, സിനിമകൾ കാണുന്നു.’

‘വീട്ടിൽ എല്ലാവരും ഒത്തൂകുടുന്ന സമയമാണിത്. ജയിലിൽ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക, എല്ലാവരുമായി സംസാരിക്കുക. ഈ മുൻകരുതലുകൾ നമുക്കും സമൂഹത്തിന് വേണ്ടിയാണെന്നും മനസ്സിലാക്കുക.’ സ്വാസിക പറഞ്ഞു.

Advertisement