കൂട്ടുകാരികൾക്ക് ഒപ്പം അടിച്ച് പൊളിച്ച് എസ്തർ അനിൽ, കിടിലൻ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, ദൃശ്യത്തിലെ അനുമോൾ തന്നെയാണോ ഇതെന്നും ചിലർ

52

മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ നായികയുമായി മാറി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് എസ്തർ അനിൽ. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലെ അനുമോൾ ആയി എത്തിയതോടെ എസ്തറിനെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ദൃശ്യം 2 ലും ഗംഭീരപ്രകടനമാണ് എസ്തർ നടത്തിയത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഇപ്പോൾ ദൃശ്യം 2 ന്റെ തെലുങ്ക് പതിപ്പിലും താരം വേഷമിടുന്നുണ്ട്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലാണ് താരം നായികയായി എത്തിയത്. ഷെയിൻ നിഗത്തിന്റെ നാികയായ ഈ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി.

Advertisements

ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയവയാണ് എസ്തർ അഭിനയിച്ച പ്രധാന സിനിമകൾ. അതേ സമയം സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ എസ്തർ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.

താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിനും നിരവധി ലൈക്കുകളും കമന്റുകളുമാണ് എസ്തറിന് ലഭിക്കുന്നതും. എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നത്. താരത്തിന്റെ ചില ഹോട്ട് ഫോട്ടോഷൂട്ടുകൾ പലപ്പോഴും സൈബർ വമിർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്.

വയനാട് സ്വദേശീയായ താരം മോഡലിങ് രംഗത്തും സജീവമാണ്. താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. എസ്തറും കൂട്ടികാരിളും കൂടി അടിച്ച് പൊളിക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കൂട്ടുകരോടോപ്പം കുസൃതി കാട്ടുന്ന എസ്തറിന്റെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞിരിക്കുകയാണ്.

Advertisement