ആ ഒറ്റക്കാരണത്താൽ ഇനി എന്തുസംഭവിച്ചാലും താൻ കല്യാണം കഴിക്കില്ല: സായ് പല്ലവിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ആരാധകർ

101

2015 ൽ മലയാളത്തിന്റെ യുവതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമാണ് പ്രേമം. ഈ സിനിമയിലെ മലർ മിസ്സായി എത്തിയ മളയാളികളുടെ മനസ്സ് കീഴടക്കിയ താരസുന്ദരിയായിരുന്നു നടി നടി സായ് പല്ലവി.

പിന്നീട് തമിഴിലും തെലുങ്കിലും അടക്കം ഹിറ്റ് സിനിമകളുമായി സൂപ്പർ നടിയായി മാറിയ സായ് പല്ലവി നല്ലൊരു നർത്തകി കൂടിയാണ്. മറ്റു ഭാഷകളിൽ തിരക്കോട് തിരക്കാണെങ്കിലും ദുൽഖറിന്റെ നായികയായി കലി എന്ന സിനിമയിലും ഫഹദ് ഫാസിലിന്റെ നായികയായി അതിരൻ എന്ന സിനിമയിലും സായ് പല്ലവി എത്തിയിരുന്നു.

Advertisements

അതേ സമയം ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം ആദ്യമായാണ് സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹത്തോട് താത്പര്യമില്ല എന്നാണ് താരം പറയുന്നത്.

വിവാഹിതയായാൽ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽ പോകേണ്ടി വരും. അതിനാൽ വിവാഹം ചെയ്യില്ല എന്നാണ് സായ് പല്ലവി പറയുന്നത്. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്.

അതേ സമയം വിവാഹത്തെ കുറിച്ചുള്ള സായുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഭാവിയിൽ താരം മനസ് മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നാഗ ചൈതന്യയ്ക്കൊപ്പം ലവ് സ്റ്റോറി എന്ന തെലുങ്കു ചിത്രത്തിലാണ് സായ് ഇപ്പോൾ അഭിനയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്.

വിരതപർവ്വം ആണ് സായുടെതായി ഒരുങ്ങുന്ന മറ്റൊരു തെലുങ്ക് ചിത്രം. കലി, ഫിദ, മാരി 2, അതിരൻ, എൻജികെ, പടി പടി ലേച്ചു മനസു എന്നിവയാണ് സായ് പല്ലവിയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. ഇതിൽ മാരി 2 ൽ ധനുഷിന് ഒപ്പം തകർപ്പൻ നൃത്തവുമായി സായി പല്ലവി ചുവട് വെച്ച റൗഡി ബേബി എന്നാ ഗാനം ലോകം മുഴുവൻ തരംഗമായി തീർന്നിരുന്നു.

Advertisement