ഒരു മണിക്കൂറോളം ദൈർഘ്യമുള്ള നല്ല സീനുകൾ പലതും വെട്ടിത്തള്ളിയിട്ടും ആ മോഹൻലാൽ ചിത്രം നേടിയത് ഇടിവെട്ട് വിജയം

34

പ്രണവം ആർട്‌സിന്റെ ബാനറിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ തന്നെ നിർമ്മിച്ച് നായകനായ ചിത്രമായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. മലയാളത്തിലെ ഏറ്റവും മനോഹരമായ സിനിമകളിൽ ഒന്നായി മാറിയിരുന്നു ഈ ക്ലാസ് ചിത്രം.

സംഗീതത്തിന് പ്രാധാന്യം നൽകി ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചതും മോഹൻലാൽ ആയിരുന്നു. ഷൂട്ടിംഗ് പൂർത്തിയായപ്പോൾ ഈ സിനിമ താൻ ഉദ്ദേശിച്ച രീതിയിൽ ഒരു റിസൾട്ട് ഉണ്ടാക്കുമോ എന്ന് സിബി മലയിലിന് ഭയമുണ്ടായിരുന്നു.

Advertisements

എഡിറ്റിംഗ് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ ദൈർഘ്യം മൂന്നേമുക്കാൽ മണിക്കൂർ. കൃത്യമായി പറഞ്ഞാൽ 225 മിനിറ്റ്. ഇങ്ങനെ തന്നെ തിയേറ്ററിലെത്തിയാൽ പ്രശ്‌നമാണെന്ന് എല്ലാവർക്കും മനസിലായി. എങ്ങനെയെങ്കിലും ഒരു മണിക്കൂർ ദൈർഘ്യം കുറച്ചേ പറ്റൂ. ഒടുവിൽ കണ്ണുമടച്ച് ഒരു മണിക്കൂർ നേരം ദൈർഘ്യമുള്ള സീനുകൾ വെട്ടിത്തള്ളി.

ഒരുപാട് നല്ല സീനുകളാണ് അങ്ങനെ മുറിച്ചുമാറ്റേണ്ടിവന്നത്. 1990 മാർച്ച് 31ന് കേരളത്തിലെ 18 കേന്ദ്രങ്ങളിൽ ഹിസ് ഹൈനസ് അബ്ദുള്ള റിലീസ് ചെയ്തു. അസാധാരണ വിജയമാണ് ഈ സിനിമ സ്വന്തമാക്കിയത്. മോഹൻലാലിനും ലോഹിക്കും സിബിക്കുമെല്ലാം ഏറെ പ്രശംസ നേടിക്കൊടുത്തു അബ്ദുള്ള. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഈ സിനിമയിലെ നാദരൂപിണിയിലൂടെ എം ജി ശ്രീകുമാർ കരസ്ഥമാക്കി.

പിന്നീട് ഇതേ ടീം തന്നെ കമലദളം, ഭരതം തുടങ്ങിയ ചിത്രങ്ങൾക്കായും ഒന്നിച്ചു. ഭരതത്തിലെ മാസ്മരിക പ്രകടനത്തിന് മോഹൻലാലിന് ദേശീയ പുരസ്‌കാരവും ലഭിച്ചു.

Advertisement