ഡോ. ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം ശരിക്കും കഴിഞ്ഞോ, സത്യം എന്തെന്ന് വെളിപ്പെടുത്തി പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം

190

നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. നിരവധി സിനിമകളിലൂടെ നർത്തകനായും നായകനായും സംവിധായകനായും ആരാധകരെ വിസ്മയിപ്പിച്ച പ്രഭുദേവയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിടയയിലേയും സിനിമാ കോളങ്ങളിലേയും ചർച്ച വിഷയം.

പ്രഭുദേവ വീണ്ടും വിവാഹിതനായി എന്നു മാത്രമാണ് വാർത്ത പ്രചരിച്ചത്. എന്നാൽ നവദമ്പതികളുടെ ചിത്രങ്ങളോ മറ്റ് വിവരങ്ങളൊ പുറത്തു വന്നിരുന്നില്ല. പ്രഭുദേവയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. സഹോദരിയുടെ മകളാണറ ഭാവിവധു എന്നായിരുന്നു ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചത്.

Advertisement

എന്നാൽ പിന്നീട് സെപ്തംബറിൽ നടൻ വിവാഹിതനായെന്നും വധു ഫിസിയോതെറാപ്പിസ്റ്റാണെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ വിവാഹ വാർത്തയെ കുറിച്ച് പ്രതികരിക്കാൻ താരം കുടുംബം തയ്യാറായിരുന്നില്ല. ഇപ്പോഴിത പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സഹോദരൻ രാജു സുന്ദരം രംഹത്തെത്തിയിരിക്കുകയാണ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ വിവാഹ വാർത്ത ശരിവെച്ചിരിക്കുകയാണ് സഹോദരൻ. കൂടാതെ വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഡോ. ഹിമാനി എന്നാണ് പ്രഭുദേവയുടെ ഭാര്യയുടെ പേര്. മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം.

ലോക് ഡൗൺ ആയതുകൊണ്ട് ആരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ലോക് ഡൗൺ ഇളവുകൾ വന്നതോടെ ഇരുവരും കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുഗ്രഹം തേടിയെന്നും രാജു സുന്ദരം പറഞ്ഞു. ചികിത്സയുടെ ഭാഗമായിട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ടായിരുന്നു.

മുംബൈയിൽ ചികിത്സയുടെ ഭാഗമായാണ് ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മുംബൈയിൽ നിന്ന് ഇരുവരും ചെന്നൈയിലേക്ക് പോന്നു.

രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. സഹോദരൻ വിവാഹിതനായതിൽ അതിയായ സന്തോഷമുണ്ടെന്നും രാജു സുന്ദരം കൂട്ടിച്ചേർത്തു. സൽമാൻ ഖാൻ ചിത്രം ‘രാധേ’ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭു ദേവ ഇപ്പോൾ.

അതേ സമയം പ്രഭുദേവയുടെ രണ്ടാം വിവാഹമാണിത്. റംലത്താണ് താരത്തന്റെ ആദ്യ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1995 ലാണ് പ്രഭുദേവയും റംലത്ത് വിവാഹിതരാകുന്നത്. വിവാഹത്തിനെ തുടർന്ന് ഇവർ ഇസ്ലാം മതം വിട്ട് ഹിന്ദു മതത്തിൽ ചേരുകയായിരുന്നു.

ലത എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇവർ 2011ൽ വിവാഹ മോചനം നേടുകയായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

തെന്നിന്ത്യൻ സിനിമ കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് പ്രഭുദേവ. തെന്നിന്ത്യൻ സിനിമ ലോകത്ത് ചൂടേറിയ ചർച്ചയായിരുന്നു പ്രഭുദേവ, നയൻതാര പ്രണയം. വിവാഹത്തിൽ വരെ ഈ ബന്ധം എത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. നയൻസുമായുള്ള പ്രണയകഥ പ്രചരിച്ചതോടെ താരങ്ങൾക്ക് നേരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് രംഗത്തെത്തിയിരുന്നു.

Advertisement