അമേരിക്കയിലേക്ക് പോയ ഗീതാ പ്രഭാകർ ഐപിഎസ് രാജി വെച്ചിട്ടില്ല, ദൃശ്യം 2ലെ ചിത്രം പങ്കുവെച്ച് ആശാ ശരത്

160

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി മലയാളത്തിലെ ആദ്യ 50 കോടി ക്ലബ്ബായി മാറിയ ചിത്രമാണ് ദൃശ്യം. ജീത്തി ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ 2ാം ഭാഗം ഏഴ് വർഷത്തിന് ശേഷം എത്തുമ്പോൾ മോഹൻലാലിന്റെ ജോർജുകുട്ടിയുടെ കുടുംബത്തിനെ പോലെ തന്നെ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന കഥാപാത്രമാണ് ആശാ ശരത്തിന്റെ ഗീതാ പ്രഭാകറും.

പ്രേക്ഷകർ ഗീതാ പ്രഭാകർ എന്ന അമ്മയെയും ഐപിഎസ് ഉദ്യോഗസ്ഥയെയും ഒരുപോലെ ഏറ്റെടുത്തിരുന്നു ദൃശ്യം ആദ്യ ഭാഗത്തിൽ. ഇപ്പോഴിതാ ദൃശ്യം 2ൽ എത്തുമ്പോൾ ഗീത രാജിവെച്ചോ ഇല്ലെയോ എന്ന പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിരിക്കുകയാണ് ആശാ ശരത്.

Advertisement

താൻ അവതരിപ്പിച്ചിട്ടുള്ളതിൽ മികച്ച കഥാപാത്രങ്ങളിലൊന്നായ ഐപിഎസ് ഗീത പ്രഭാകറിന്റെ ചിത്രങ്ങൾ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ദൃശ്യത്തിന്റെ സൃഷ്ടാവിനൊപ്പമെന്നാണ് ആശാ ശരത് ഫേസ്ബുക്കിൽ കുറിച്ചത്.

ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിനൊപ്പമുള്ള ചിത്രമാണ് ആശാ ശരത്ത് പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ദൃശ്യം 2വിന്റെ ടീസർ ജനുവരി ഒന്നിന് പുറത്തിറങ്ങും. മോഹൻലാലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ദൃശ്യം സിനിമയുടെ ഏഴാം വാർഷികത്തിലാണ് ടീസർ പുറത്തിറങ്ങുന്ന വിവരം പുറത്തുവിട്ടത്. വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു. പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം.

ദൃശ്യം ഇന്ന് ഈ ഡിസംബർ 19ന് ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ ദൃശ്യം 2 ടീസറിന്റെ കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ ജനുവരി 1ന് പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക് എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

അതേ സമയം ഒന്നാം ഭാഗത്തിലെ സംഭവങ്ങൾക്ക് ശേഷം ജോർജ് കുട്ടിയൂം കുടുംബം നേരിടുന്ന മാനസിക സമ്മർദവും ആ കുടുംബത്തോടുള്ള സമൂഹത്തിന്റെ മനോഭാവവുമാണ് ദൃശ്യം ടുവിന്റെ പ്രമേയം. അപ്രതീക്ഷിതമായ ട്വിസ്റ്റും സസ്‌പെൻസും സിനിമയിൽ പ്രതീക്ഷിക്കരുത്.

സിനിമ കംപ്ലീറ്റ് എന്റെർറ്റൈനരാണ്. സിനിമയിലെ ചില രംഗങ്ങളിൽ പഴയ മോഹൻലാലിനെ കാണുവാൻ സാധിക്കുമെന്നും സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Advertisement