വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി മോഹൻലാൽ; പുതിയ ചിത്രങ്ങൾ ഒരുക്കുന്നത് ആഷിഖ് അബും ടിനു പാപ്പച്ചനും, ഇരുവർക്കും ഡേറ്റ് നൽകി ലാലേട്ടൻ, നിർമ്മാണം ആന്റണി പെരുമ്പാവൂർ അല്ല

187

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും പുതിയ റിലീസ് ആയ ആറാട്ട് തകർപ്പൻ വിജയം നേടി മുന്നേറുകയാണ്. അതിന് പിന്നാലെ മോഹൻലാൽ ആരാധകരെ സന്തോഷിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ഇനിയുള്ള തന്റെ സിനിമാ സെലക്ഷനുകളിൽ വിപ്ലവകരമായി മാറ്റത്തിന് ഒരുങ്ങുകയാണ് മോഹൻലാൽ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം കൈകോർക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ എന്നാണ് അറിയുന്നത്.

Advertisements

Also Read
ആ ചീത്തപ്പേര് താൻ ആവോളം ആസ്വദിക്കാറുണ്ട് ! കണ്ടറിഞ്ഞ് ആസ്വദിക്കണം അങ്ങനെ യാത്രകളിലൂടെ ജീവിക്കണം : ശാലിൻ സോയ

ബറോസിന് ശേഷം പുതിയ തലമുറയിലെ സംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പമായിരിക്കും മോഹൻലാലിന്റെ ചിത്രങ്ങൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവർക്കും മോഹൻലാൽ ഡേറ്റ് നൽകിയതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

ആഷിഖ് അബുവിന്റെയും ടിനു പാപ്പച്ചന്റെയും സിനിമകളിൽ ആദ്യമായാണ് മോഹൻലാൽ അഭിനയിക്കുന്നത്. യുവ സംവിധായകരുടെ സിനിമകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുക എന്ന ഉദ്ദേശത്തിലാണ് മോഹൻലാൽ ഇരുവർക്കും ഡേറ്റ് നൽകിയത് എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ആശിർവാദ് സിനിമാസായിരിക്കില്ല രണ്ട് ചിത്രവും നിർമിക്കുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ബോക്സിംഗിന്റെ പശ്ചാത്തലത്തിൽ ഒരുക്കാൻ തീരുമാനിച്ചിരുന്ന സിനിമ ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾണ്ടായിരുന്നു. ചിത്രത്തിനായി മോഹൻലാൽ ബോക്സിംഗ് പരിശീലനം നടത്തുന്നതിന്റെയും വർക്ക ഔട്ട് ചെയ്യുന്നതിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയായിരിക്കും പ്രിയദർശൻ ചിത്രവും നിർമിക്കുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ബറോസിന് ശേഷം ചിത്രം പൂർത്തിയാക്കുമെന്നും ആയിരുന്നു റിപ്പോർട്ടുകൾ.

Also Read
അള്ളാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് കൊണ്ട് മനുഷ്യർക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ല ; അതിനാൽ മുഴുവൻ സമയവും ഹിജാബ് ധരിക്കാൻ തീരുമാനിച്ചുവെന്ന് മുൻ ബിഗ് ബോസ് താരം

ടൊവിനോ തോമസ്, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാരദൻ ആണ് ആഷിഖ് അബുവിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.അജഗജാന്തരം ആണ് ടിനു പാപ്പച്ചന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. പെപ്പെ, അർജുൻ അശോകൻ, സാബു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം തിയേറ്ററിൽ വൻവിജയമായിരുന്നു.

Advertisement