സാന്ത്വനത്തിലെ അപ്പും രക്ഷാ രാജിന്റെ പുതിയ വീടും നാടും കണ്ട് കണ്ണുതള്ളി ആരാധകർ

124

മലയാളം മിനിസ്‌ക്രീൻ ആരാധകരായ കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ട സിരീയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പര. റേറ്റിങ്ങിൽ മുൻനിരയിൽ ഉള്ള സാന്ത്വനം പരമ്പരയിൽ അപ്പു എന്ന കഥാപാത്രമായി എത്തിയത് നടി രക്ഷാ രാജ് ആയിരുന്നു.

സാന്ത്വനം വീട്ടിലെ പ്രിയ മരുമകളാണ് രക്ഷാ രാജ് അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രം. അപ്പു വിളിക്കുന്ന ഈ കഥാപാത്രത്തിലൂടെ ഏറെ ആരാധകരെയാണ് രക്ഷാ രാജ് നേടിയെടുത്തത്. അതേ സമയം അടുത്തിടെ ആയിരുന്നു രക്ഷയുടെ വിവാഹം നടന്നത്.

Advertisements

സാന്ത്വനത്തിലെ സഹതാരങ്ങളും ആരാധകരും ചേർന്ന് താരത്തിന്റെ വിവാഹം അടിച്ചു പൊളിക്കുക ആയി രുന്നു. ബാംഗ്ലൂരിൽ ഐടി പ്രൊഫഷണലായ ആർജക്കാണ് രക്ഷയെ ജീവിത സഖിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുക ആയിരുന്നു.

Also Read
മൗനരാഗത്തിൽ നിന്നും കല്യാണി പിന്മാറുന്നു? പുതിയ വെളിപ്പെടുത്തലുമായി ഐശ്വര്യ റംസായി, ആശങ്കയിൽ ആരാധകർ

വിവാഹിതയായ ശേഷ രക്ഷാരാജ് കടന്നുചെന്ന വീടും നാടും ഒക്കെയാണ് ഇപ്പോൾ പ്രേക്ഷകരെ വിസ്മയി പ്പിക്കുന്നത്. സാന്ത്വനം വീടിൽ നിന്ന് ഒത്തിരി വേറിട്ടു നിൽക്കുന്നതാണ് രക്ഷയുടെ ഈ പുതിയ വീട്.

നല്ല പ്രകൃതി രമണീയമായ കാഴ്ചകൾ നിറഞ്ഞ നാടാണ് ആർജക്കിന്റേത്. രക്ഷയുടെ പുതിയ വീടിന്റെയും നാടിന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. സാന്ത്വനം ആരാധകരെ ഏറെ കൗതുകത്തിലാഴ്ത്തുന്ന കാഴ്ച്ചയാണിത്. എന്നാൽ വിവാഹശേഷം ആ വീട്ടിൽ നിൽക്കാനോ താമസിക്കാനോ താരത്തിന് സാധിച്ചോ എന്നതാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ഒരു ഇടവേളയും എടുക്കാതെ രക്ഷാ രാജ് സാന്ത്വനത്തിന്റെ തൊട്ടടുത്ത ഷൂട്ടിങ് ഷെഡ്യൂളിൽ തന്നെ ജോയിൻ ചെയ്യുക ആയിരുന്നു. പല നടിമാരും വിവാഹത്തിന് ശേഷം അവധി ചോദിക്കുകയോ കിട്ടാതെ വരുമ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന സീരിയൽ ഉപേക്ഷിക്കുകയോ ചെയ്യാറുള്ള ഒരു കാലത്താണ് രക്ഷ സാന്ത്വനം വീട്ടിലേക്ക് വിവാഹ ശേഷം ഉടനടി മടങ്ങിയെത്തിയിരിക്കുന്നത്.

Also Read
ഞാൻ വായുവിൽ നോക്കിയല്ല ചുംബിക്കുന്നത്, ചുംബിക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് വിമർശിക്കപ്പെടുന്നത്: തുറന്നടിച്ച് ദുർഗാ കൃഷ്ണ

അതേ സയം രക്ഷ അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടെ കഥ തന്നെ മുന്നോട്ടുപോകുന്നത്. രക്ഷയുടെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും തരംഗമാണ്.

വിവാഹചടങ്ങുകൾക്ക് സാന്ത്വനത്തിലെ ഹരി എത്താതിരുന്നത് മാത്രമാണ് പ്രേക്ഷകരെ കുറച്ചെങ്കിലും നിരാശരാക്കിയത്. ആയുർവേദ ചികിത്സയിൽ ആയിരുന്നത് കൊണ്ടാണ് നടൻ ഗിരീഷിന് രക്ഷയുടെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാതിരുന്നത് എന്നാണ് അറിയുന്നത്.

Advertisement