ദളപതിയുടെ തങ്കച്ചി എന്നാണ് ഇപ്പോഴും എന്നെ എല്ലാവരും വിളിക്കുന്നത്: ശരണ്യ മോഹൻ

146

ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയായിരുന്നു ശരണ്യ മോഹൻ. ആലപ്പുഴക്കാരിയായ ശരണ്യ തമിഴിലും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു. ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. മികച്ച നർത്തകി കൂടിയായ താരം കലോൽസവ വേദിയിൽ നിന്നു മായിരുന്നു സിനിമയിൽ എത്തയത്.

വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ് താരം. അതേ സമയം താരം ഇപ്പോൾ ആലപ്പുഴയിൽ സ്വന്തമായി ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisements

ഫാസിലിന്റെ അനിയത്തിപ്രാവിലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നർത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നർത്തകി കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള യാരെടീ നീ മോഹിനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാർഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു.

2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വർക്കല ദന്തൽ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണൻ. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.

അതേ സമയം തമിഴകത്തിൻ ദളപതി വിജയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. വിജയ് നായകനായ സൂപ്പർഹിറ്റ് സിനിമ വേലായുധത്തിൽ ശരണ്യയും മികച്ച ഒരു വേഷം ചെയ്തിരുന്നു. വിജയിയുടെ സഹോദരിയായിട്ടായിരുന്നു വേലായുധത്തിൽ ശരണ്യ അഭിനയിച്ചത്.

വേലായുധം സിനിമ റിലീസ് ചെയ്ത് പത്തു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും പലരും തന്നെ വിളിക്കുന്നത് ദളപതിയുടെ തങ്കച്ചി എന്നാണെന്നാണ് നടി ശരണ്യ മോഹൻ പറയുന്നത്. വിജയ്യുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

വേലായുധം സിനിമ റിലീസ് ചെയ്തിട്ട് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇപ്പോഴും നിരവധി പേർ എന്നെ ദളപതിയുടെ തങ്കച്ചി’എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തെ പോലെ നല്ലൊരു കലാകാരനൊപ്പം, മനുഷ്യനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ എന്നും അഭിമാനവും സന്തോഷവും മാത്രം.

വിജയ് അണ്ണന് സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു എന്നാണ് ശരണ്യയുടെ കുറിപ്പ്.
ശരണ്യയ്ക്ക് തമിഴകത്ത് ഏറെ ശ്രദ്ധ നേടികൊടുത്ത ചിത്രമായിരുന്നു വേലായുധം. 2011ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിജയ്ിയുടെ അനിയത്തി ആയാണ് ശരണ്യ വേഷമിട്ടത്.

വിവാഹത്തിന് ശേഷം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ശരണ്യ. ബാലതാരമായി സിനിമയിലെത്തി മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലെല്ലാം ശരണ്യ ശ്രദ്ധ നേടിയിരുന്നു. 2015ൽ ആണ് ശരണ്യ വിവാഹിതയായത്. അഭിനയത്തോട് വിട പറഞ്ഞെങ്കിലും നൃത്ത രംഗത്ത് താരം സജീവമാണ്. വിവാഹ ശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങിയിരുന്നു.

Advertisement