കോൺഗ്രസ് ആയിരുന്നു എന്നാണ് പലരും പറയുന്നത് എന്നാൽ അച്ഛൻ എസ്എഫ്‌ഐക്കാരൻ ആയിരുന്നു, അച്ഛനൊരു ഒരു സോ കോൾഡ് ബിജെപിക്കാരനുമല്ല: ഗോകുൽ സുരേഷ്

115

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. എന്നാൽ നടൻ രാഷ്ട്രീയ ക്കാരൻ എന്നതിൽ ഉപരി മികച്ച ഒരു മനുഷ്യ സ്‌നേഹികൂടിയാണ് അദ്ദേഹം. പറയുന്ന വാക്കുകൾ പാലിക്കുന്ന തിലും ദിരുതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും എന്നും മുൻ പന്തിയിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

അതേ സമയം കഴിഞ്ഞ ദിവസങ്ങൾ വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഉയർന്നുവന്ന വലിയ ഒരു ചർച്ച സുരേഷ് ഗോപി ബിജെപി വിടുന്നോ എന്നതായിരുന്നു. ബിജെപിയിൽ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാർട്ട് വിട്ടേക്കും എന്നായിരുന്നു പ്രചാരണങ്ങൾ.

Advertisements

എന്നാൽ ബിജെപി വിട്ട് താൻ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപിയും കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

Also Read: ദിലീപിന്റെ നായികയായി ആദ്യ ചിത്രം, പിന്നെ ആരും തിരിഞ്ഞു നോക്കിയില്ല, അവസരങ്ങളും കിട്ടിയില്ല; നടി ശ്രീ ദുർഗ്ഗയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ സുരേഷ് അച്ഛന്റെ മുൻകാല രാഷ്ട്രിത്തെ പറ്റിയും മറ്റും തുറന്നു പറഞ്ഞത്. ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ:

അച്ഛൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അഴിമതി ഇല്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്. ചിലപ്പോൾ സ്വന്തം പോക്കറ്റിൽ നിന്ന് പോലും പണമെടുത്ത് ചെയ്യാറുണ്ട്. അത് അച്ഛന്റെ ഇഷ്ടമാണ് അച്ഛന്റെ വരുമാനത്തിൽ നിന്നാണ്.

പൂർണമായും അച്ഛന്റെ തീരുമാനമാണ് അതിനെ പിന്തുണയ്ക്കുന്നു. രാഷ്ട്രീയ ആശയപരമായി അച്ഛനുമായി വ്യത്യാസമുണ്ട്. അത് അച്ഛന് അറിയാം എന്നാൽ ഇതുവരെ തന്നോട് ചോദിച്ചിട്ടില്ല. എനിക്ക് സോഷ്യലിസം ആണ് ഇഷ്ടം. എന്നാൽ സോഷ്യലിസം കൃത്യമായി കൊണ്ട് വരേണ്ട ഇടത്ത് നിന്ന് അത് വരുന്നില്ല.

അതു കൊണ്ട് ഒരു പാർട്ടിയോട് താൽപര്യമുണ്ട് എന്ന് പറയാൻ തോന്നുന്നില്ല. അച്ഛൻ സ്വതന്ത്രനായി നിന്നിരുന്നു എങ്കിൽ നന്നായിരുന്നേനെ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതിനൊരു മറുവശമുണ്ട്. തങ്ങളുടെ കുടുംബം വിൽക്കേണ്ടി വന്നേനെ. അപ്പോൾ ബിജെപിയുടെ അടി കൂടി കിട്ടും.

എല്ലാ പാർട്ടിയിലെ പ്രമുഖരുമായും അച്ഛന് വളരെ അടുപ്പമുണ്ടായിരുന്നു.പല ആൾക്കാരും പറയുന്നത് അച്ഛൻ കോൺഗ്രസ് ആയിരുന്നു എന്നാണ്. എന്നാൽ അച്ഛൻ എസ്എഫ്‌ഐക്കാരൻ ആയിരുന്നു. നായനാർ സാറുമായും കരുണാകരൻ സാറുമായും വളരെ അടുപ്പമായിരുന്നു.

Also Read:കൂടെ നിന്നൊരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ച ആരാധകൻ പെട്ടെന്ന് ഷർട്ടഴിച്ചു, ഞെട്ടി നോക്കുമ്പോൾ തന്റെ മുഖം ആരാധകന്റെ നെഞ്ചിൽ; അമ്പരിപ്പിച്ച സംഭവം വെളിപ്പെടുത്തി സായ് പല്ലവി

ഇതൊക്കെ കുട്ടിയായിരുന്നപ്പോൾ കേട്ട കാര്യങ്ങളാണ്. കുറേ ഫോട്ടോസൊക്കെ വീട്ടിലുണ്ട്. നായനാർ സാറിന്റെ ഭാര്യയെ കാണാൻ തങ്ങളൊക്കെ പോകാറുണ്ട്. അച്ഛൻ നാട്ടുകാരൊക്കെ വിചാരിക്കുന്നത് പോലെ ഒരു സോ കോൾഡ് ബിജെപിക്കാരനല്ല.

അദ്ദേഹം നല്ല ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോൾ ബിജെപിയിലാണ് എന്ന് മാത്രമേ ഉളളൂ. നല്ലത് മാത്രം ആളുകൾക്ക് വരണം എന്ന് വിചാരിക്കുന്ന ആളാണ്. ആ ആളിനെ താൻ ബഹുമാനിക്കുന്നു എന്നായിരുന്നു ഗോകുൽ സുരേഷ് പറഞ്ഞത്.

Advertisement