കഴിഞ്ഞ ആഴ്ച ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ആയിയെത്തിയ ദൃശ്യം 2 എന്ന സിനിമയെക്കുറിച്ചാണ്
മലയാളികളുടെ ഇപ്പോഴത്തെ ചർച്ചകൾ മുഴുവൻ. മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ജോർജുകുട്ടിയായി ജീവിക്കുന്ന ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തേക്കാൾ മികച്ചതാണ് രണ്ടാം ഭാഗവും എന്നാണ് ആരാധകരുടെ പക്ഷം.
ദൃശ്യത്തിൽ ഐജി ഗീതാ പ്രഭാകറായി എത്തിയ ആശാ ശരത്തിന്റെ ഒരു സീനാണ് മോഹൻലാൽ ഫാൻസിന്റെ ഇടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം . ജോർജ്ജൂട്ടിയെ സ്റ്റേഷനിൽ വച്ച് ഗീത പ്രഭാകർ മുഖത്ത് അടിക്കുന്നതാണ് ആ സീൻ.

പക്ഷേ ഈ രംഗം ഒഴിവാക്കിക്കൂടെ എന്ന് പല പ്രാവശ്യം മോഹൻലാലിനോടും ജീത്തു ജോസഫിനോടും താൻ അപേക്ഷിച്ചിരുന്നുവെന്നാണ് ആശ പറയുന്നത്. പ്രതിമപോലെ നിൽക്കുന്ന അവസ്ഥയലായിരുന്നു താൻ. ഞാൻ പലപ്രാവശ്യം ലാലേട്ടനോടും ജീത്തു സാറിനോടും അപേക്ഷിച്ചു. നമുക്കിത് ഒഴിവാക്കികൂടെ.
ഒരു ചീത്ത പറച്ചിലിൽ നിർത്തിക്കൂടെ എന്ന്, പക്ഷേ ഇത് ഇങ്ങനെ തന്നെ വേണം എന്ന് അവർക്ക് നിർബന്ധമായിരുന്നു. ഞാൻ എടാ എന്ന് വിളിക്കുന്നുണ്ട് അതുപോലും ആശ എന്ന വ്യക്തിക്ക് ഭയങ്കര വിഷമമായിരുന്നുവെന്ന് ആശാ ശരത് പറയുന്നു.

പക്ഷേ ലാലേട്ടൻ ആണ് ആത്മവിശ്വാസം പകർന്നത്. ഇത് ജോർജ്ജുകുട്ടിക്ക് ആവശ്യമല്ലേ? ജോർജ്ജുകുട്ടി ആരെയാണ് കൊന്നത് എന്ന് ഓർത്തുനോക്കൂ അടിച്ചു കഴിഞ്ഞു ഞാൻ ഓടിച്ചെന്ന് കൈപിടിച്ച് ക്ഷമ പറഞ്ഞു.
അപ്പോഴും ലാലേട്ടൻ പറഞ്ഞത് എന്താണ് ആശാ ഇത് ഇത് കഥാപാത്രങ്ങൾ അല്ലെ, നമ്മൾ ചെയ്യുന്നത് നമ്മുടെ ജോലി അല്ലെ’ എന്നാണു. മോഹൻലാൽ ഫാൻസ് എന്നെ വെറുക്കുമെന്നു കരുതുന്നില്ല. ലാലേട്ടനെ ആശ അടിച്ചതല്ല, ജോർജ്ജുകുട്ടിയെ ഗീതയാണ് അടിച്ചത് എന്നറിയാനുള്ള ബുദ്ധി അവർക്കുണ്ടെന്നും ആശാ ശരത് വ്യക്തമാക്കുന്നു.









