റോക്ക് ആൻഡ് റോൾ വേദിയിൽ ബഷീർ ബഷിയും മഷൂറയും മാത്രം, സുഹാനയില്ല, ചർച്ചയാക്കി ആരാധകർ

195

ഒരേ സമയം രണ്ടു ഭാര്യമാരുമായി ജീവിക്കുന്നതിലൂടെ സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന പേരാണ് മോഡലും ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയുമായ ബഷീർ ബഷി. മലയാളി പ്രേക്ഷകർക്കിടയിൽ ബിഗ് ബോസ് സീസൺ ആദ്യ പതിപ്പിലൂടെയാണ് ബഷീർ ബഷി ശ്രദ്ധേയനാകുന്നത്. 2018 ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 100 ദിവസം നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും പകുതിയിലധികം ദിവസം ബഷീർ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു.

സീസൺ ഒന്നിലെ മികച്ച മത്സരാർഥികളിലൊരാളായിരുന്നു ബഷീർ ബഷി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസക്രീൻ ബിഗ് സ്‌ക്രീൻ താരങ്ങളോടൊപ്പമാണ് ബഷീർ ഷോയിൽ എത്തിയത്. ബഷീറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് ഇരുവരും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ബഷീറിന്റേയും മഷൂറയുടേയും പുതിയ ചിത്രമാണ്. റോക്ക് ആൻഡ് റോൾ വേദിയിലെത്തിയപ്പോഴുളള ചിത്രമാണിത്. കൂടെ സുഹാനയില്ലാത്തത് ആരാധകർ ചർച്ചയാക്കിടിച്ചുണ്ട്.

ഷോയിൽ മത്സരിക്കാൻ ഇരുവരും എത്തിയിരുന്നു. ആർ യു മലയാളി ബേബി എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബഷീറിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ. ഇതിൽ രണ്ട് മക്കളുമുണ്ട്.

പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീറും ഭാര്യമാരും. തങ്ങളുടെ ചെറിയ വിശേഷങ്ങൾ പങ്കുവെച്ച് ഇവർ രംഗത്തെത്താറുണ്ട്. കുടുംബത്തിന് പ്രധാന്യം നൽകുന്ന വ്യക്തിയാണ് ബഷീർ. മുഴുവൻ സമയവും കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് പല അഭമുഖത്തിലും ബഷീർ തുറന്ന പറഞ്ഞിട്ടുമുണ്ട്.