ആ വേഷം എനിക്ക് മലയാളത്തിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നു, പക്ഷേ: മോഹൻലാലിന് ഒപ്പം താൻ തകർത്തഭിനയിച്ച രംഗങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ച് ബാബു ആന്റണി

538

വില്ലനായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് നായകനായും സഹനടനായും ഒക്കെ തിളങ്ങിയ താരമാണ് ബാബു ആന്റണി. മലയാള സിനിമയിലെ ആക്ഷൻ ഹീറോയായി ബാബു ആന്റണി അറിയപ്പെട്ടിരുന്നു. വില്ലനായി വിലസിയിരുന്ന കാലത്ത് വൈശാലി, ചിലമ്പ്, പോലെയുള്ള സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളുമായി അദ്ദേഹം എത്തിയിരുന്നു.

പിന്നീട് മലയാള സിനിമയിൽ നായകനായും ബാബു ആന്റണി തിളങ്ങി. അദ്ദേഹം നായകനായി ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളാണ് ഒരു കാലത്ത് മലയാളസിനിമയിൽ ഉണ്ടായത്. പിന്നീട് കുറേക്കാലം ബ്രേക്കെടുത്ത അദ്ദേഹം തിരിച്ചു വരവിൽ നല്ല കഥാപാത്രങ്ങൾ ചെയ്താണ് മുന്നേറുന്നത്.

Advertisements

നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണിയിൽ ഗുരുക്കളായി എത്തിയ അദ്ദേഹത്തിന്റെ പ്രകടനത്തിന് ഏറെ കൈയ്യടി കിട്ടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ താൻ അഭിനയിച്ച പഴയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിൽ നിന്നും താരരാജവ് മോഹൻലാലിന് ഒപ്പം ചേർന്ന് ക്ലൈമാക്സിൽ വില്ലനെ നേരിടുന്ന രംഗംനീക്കം ചെയ്തതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാബു ആൻറണി ഇപ്പോൾ.

ബാബു ആന്റണിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിൽ പ്രിയൻ, മോഹൻലാൽ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാൻ എത്തിയത്. ഞാൻ ഏറ്റവും ആസ്വദിച്ച വേഷങ്ങളിൽ ഒന്നാണത്. ക്ലൈമാക്‌സിൽ വില്ലനെ താഴെയിറക്കാൻ നായകനുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തിൽ എനിക്ക് ഉണ്ടായിരുന്നു.

എന്നാൽ ഈരംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളിൽ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാൽ ഈ വേഷം എനിക്ക് മലയാള സിനിമകളിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നു. എന്റെ ഓർമ്മ പുതുക്കിയതിന് ആരാധകർക്ക് നന്ദിയെന്നായിരുന്നി ബാബു ആന്റണി കുറിച്ചത്.

Advertisement