പറഞ്ഞാൽ കേൾക്കുന്ന പെൺക്കുട്ടി ആയിരിക്കണം ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകരുതെന്ന് തങ്കച്ചൻ വിതുര, കല്യാണം നടക്കുമെന്ന് തോന്നുന്നില്ലെന്ന് ശ്രീവിദ്യ

6952

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോ ആണ് ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക്. സിനിമ, സീരിയൽ, മിമിക്രി രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള കലാകാരന്മാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. തുടങ്ങിയ കാലം മുതൽ ഇതുവരേയും വലിയ ജനപിന്തുണയാണ് സ്റ്റാർ മാജിക്കിന് ലഭിക്കുന്നത്.

നേരത്തെ ഠമാർ പഠാർ എന്ന പേരിൽ തുടങ്ങിയ പരിപാടിയാണ് പിന്നീട് സ്റ്റാർ മാജിക്ക് എന്ന് പേര് മാറ്റി ഇപ്പോഴും വിജയകരമായി സംപ്രേഷണം ചെയ്യുന്നത്. ഇടയ്ക്കിടെ സിനിമാ താരങ്ങളും സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുണ്ട്. സ്റ്റാർ മാജിക്കിലെ അംഗങ്ങൾക്കെല്ലാം പ്രത്യേകം ഫാൻ ഗ്രൂപ്പുകൾ വരെയുണ്ട്.

Advertisement

സ്റ്റാർ മാജിക്ക് താരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള താരമാണ് തങ്കച്ചൻ വിതുര. മിമിക്രി, സ്‌കിറ്റ് എന്നിവയിലൂടെ ശ്രദ്ധേനടിയ താരമാണ് തങ്കച്ചൻ വിതുര. ഇടയ്ക്കിടെ രസകരമായ സ്‌കിറ്റുകൾ പ്രേക്ഷകർക്ക് വേണ്ടി തങ്കച്ചൻ അവതരിപ്പിക്കാറുമുണ്ട്.

Also Read
മരയ്ക്കാർ അറബിക്കടലിന്റെ സിഹം എത്തുന്നത് 3300 സ്‌ക്രീനുകളിൽ; ആദ്യ ദിവസം തന്നെ ചിത്രം അമ്പതുകോടി കടക്കും, വിശേഷങ്ങൾ ഇങ്ങനെ

ഇപ്പോൾ കുറച്ച് നാളായി സിനിമാ ഷൂട്ടിങും മറ്റ് വിദേശ പരിപാടികളുമായി സ്റ്റാർ മാജിക്കിൽ നിന്നും തങ്കച്ചൻ വിട്ടു നിൽക്കുകയാണ്. തങ്കച്ചന്റെ വിവാഹം താരത്തിന്റെ ആരാധകരുടെ ഏറ്റവും വലിയ സ്വപ്നമാണ്. അടുത്തിടെ തങ്കച്ചൻ ഉടൻ വിവാഹിതനാകുമെന്ന തരത്തിൽ അവതാരക ലക്ഷ്മി നക്ഷത്ര അറിയിച്ചിരുന്നു.

ലക്ഷ്മിയുടെ യുട്യൂബ് ചാനലിൽ തങ്കച്ചൻ അതിഥിയായി എത്തിയപ്പോഴാണ് തങ്കച്ചന്റെ വിവാഹ വിശേഷങ്ങളെ കുറിച്ച് ലക്ഷ്മി വെളിപ്പെടുത്തിയത്. തങ്കച്ചന്റെ ഭാര്യയാകാൻ പോകുന്ന കുട്ടിയെ വീഡിയോയിൽ കണ്ടുവെന്നെല്ലാം ലക്ഷ്മി പറയുന്നതും യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ കാണാം.

ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ തങ്കച്ചന്റേയും സിനിമാ താരം ശ്രീവിദ്യയുടേയും വീഡിയോയാണ് ശ്രദ്ധനേടുന്നത്. സ്വാസിക വിജയ് അവതാരികയായ പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കവെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം തങ്കച്ചൻ പങ്കുവെക്കുന്നത് കാണാം. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു സ്വാസിക ആദ്യം ചോദിച്ചത്.

താൽപര്യമുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. തുടർന്ന് ഭാര്യ സങ്കൽപം എന്താണെന്ന് ചോദിച്ചപ്പോൾ തങ്കച്ചന്റെ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ പറഞ്ഞാൽ കേൾക്കുന്ന പെൺക്കുട്ടിയായിരിക്കണം ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകരുത്. എന്നെ മനസിലാക്കാൻ പറ്റണം. കലയെ സ്‌നേഹിക്കുന്ന കുട്ടിയായാൽ സന്തോഷം’ എന്നായിരുന്നു മറുപടി.

Also Read
മരയ്ക്കാർ അറബിക്കടലിന്റെ സിഹം എത്തുന്നത് 3300 സ്‌ക്രീനുകളിൽ; ആദ്യ ദിവസം തന്നെ ചിത്രം അമ്പതുകോടി കടക്കും, വിശേഷങ്ങൾ ഇങ്ങനെ

തങ്കുവിന്റെ സങ്കൽപങ്ങൾ കേട്ടശേഷം ശ്രീവിദ്യ പറഞ്ഞത് വിവാഹം നടക്കാൻ പോകുന്നില്ല എന്നാണ്. തങ്കുവിന്റെ മനസ് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു. അടുത്തിടെ ദുബായിയിൽ വെച്ച് എംഎ യൂസഫലിയെ കാണാൻ ഇടയായ സാഹചര്യത്തെ കുറിച്ചും തങ്കച്ചൻ വിവരിച്ചു.

സുഹൃത്തുക്കളോട് യൂസഫലിയെ ഇഷ്ടമാണെന്നും കാണാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചപ്പോൾ അവർ വഴിയാണ് യൂസഫലിക്കൊപ്പം സമയം ചിലവിടാൻ അവസരം ലഭിച്ചതെന്നും മറക്കാത്ത ഓർമയാണെന്നും കാണാൻ ചെന്നപ്പോൾ അദ്ദേഹം സ്‌നേഹത്തോടെ ഉപഹാരം നൽകിയപ്പോൾ പകർത്തിയ ചിത്രമാണ് അന്ന് സോഷ്യൽമീഡിയയിൽ പ്രചരിച്ചതെന്നും തങ്കച്ചൻ പറഞ്ഞു.

തങ്കച്ചൻ വിതുര എന്ന കലാകാരന് ബഹുമാന്യനായ യൂസഫലി സാറിന്റെ സ്‌നേഹസമ്മാനം എന്ന ക്യാപ്ഷ്യനോടെ യൂസഫലിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന തങ്കച്ചന്റെ ചിത്രം നാദിർഷയാണ് സോഷ്യൽമീഡിയയിൽ പങ്കിട്ടത്. അടുത്തിടെ ആദ്യമായി നായകനാകാൻ പോകുന്ന സിനിമയുടെ പോസ്റ്റർ തങ്കച്ചൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

മാരുതൻ എന്നാണ് സിനിമയുടെ പേര്. ഷാനു സ്റ്റീഫനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Advertisement