മമ്മുക്കയുടെ മെസേജ് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി, വീഡിയോ കണ്ട് ആദിത്യൻ വിളിച്ചു പറഞ്ഞു ഞാൻ കരഞ്ഞു പോയെന്ന്: മനോജ് കുമാർ പറയുന്നു

92

മലയാളം ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് ഇരുവരും. മനൂസ് വിഷൻ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് മനോജ് കുമാർ രംഗത്ത് എത്താറുണ്ട്.

തനിക്ക് വന്ന അസുഖത്തെ കുറിച്ച് അടുത്തിടെ താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മുഖത്തിന്റെ ഇടുതുഭാഗം കോടിപ്പോയി. ബെൽസ് പൾസി എന്നാണ് ഈ അസുഖത്തിന് പേര്. നവം28നാണ് അറിഞ്ഞത്. 27ന് രാത്രി എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താൽക്കാലികമായി കോടിപ്പോയി. രാവിലെ പല്ല് തേക്കുന്നതിനിടയിൽ ഒരു അരിക് താഴ്ന്നിരിക്കുന്നു.

Advertisements

ഉടൻ ഡോക്ടറായ കുഞ്ഞച്ചനോട് വീഡിയോകോളിൽ സംസാരിച്ചു. സ്ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. അദ്ദേഹം ബെൽസ് പൾസിയെന്ന് പറഞ്ഞു, അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ബീനയോടൊപ്പം ഞാൻ ആശുപത്രിയിലെത്തി, മനോജ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ താൻ തൊണ്ണൂറു ശതമാനത്തോളം പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തി എന്ന് പറയുകയാണ് അദ്ദേഹം. വാക്കുകൾ, മിണ്ടുമ്പോൾ ചെറിയ പ്രശ്‌നം അത്ര മാത്രമേ ഉള്ളൂ. തൊണ്ണൂറു ശതമാനവും ഭേദമായിട്ടുണ്ട് ഇനി ബാക്കിയുള്ളത് പത്തു ശതമാനം മാത്രമാണ്.

Also Read
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിൽ തന്നെ, ഇരുവരേയും ഹോട്ടലിൽ നിന്നും പൊക്കി പാപ്പരാസികൾ, ചിത്രങ്ങൾ വൈറൽ

ഇത്രവേഗം ഭേദം ആകും എന്നോർത്തില്ല. കഴിഞ്ഞദിവസം ഒരു സങ്കടവർത്തയും ഒപ്പം സന്തോഷവാർത്തയും വന്നിരുന്നു. സങ്കടവർത്ത നമ്മുടെ എംഎൽഎ യുടെ മരണവർത്തയാണ്. സന്തോഷവാർത്ത കഴിഞ്ഞദിവസം ഞാൻ എന്റെ സൗണ്ട് ടെസ്റ്റിങ്ങിനു പോയിരുന്നു. അതിൽ സെലെക്ഷൻ കിട്ടി. സായിപ്പ് പച്ചക്കൊടി കാണിച്ചു എന്നതാണ്

നിങ്ങളുടെ ഒക്കെ പ്രാർത്ഥന വളരെ വലുതാണ്.എന്റെ വിവരം അറിഞ്ഞിട്ട് നിരവധിയാളുകൾ ആണ് വിളിച്ചു സംസാരിച്ചത്. ഞെട്ടിപ്പോയി. നമ്മളോടുള്ള നിങ്ങളുടെ സ്‌നേഹം കാണുമ്പൊൾ ശരിക്കും സന്തോഷമായി. ഇങ്ങനെയൊക്കെ വന്നതുകൊണ്ടാണല്ലോ ഇതൊക്കെ, ഈ സ്‌നേഹം ഒക്കെ തിരിച്ചറിയാൻ ആകുന്നത്.

അതൊക്കെ വലിയ ഒരു കാര്യമാണ് നിങ്ങൾ തരുന്ന പ്രർത്ഥന. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. ചിലർ വിളിച്ചു കരയുകയാണ്. നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും ആണ് ഞങ്ങളുടെ നിലനിൽപ്പ്.ഓരോ ആളുകളുടെയും സ്‌നേഹം നമ്മൾ തി രിച്ചറിഞ്ഞു. സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ എനിക്ക് എന്റെ സഹോദരനെ പോലെയാണ്.

ഞങ്ങൾ പരസ്പരം എല്ലാം പങ്കിടുന്നവരാണ്. ഞങ്ങളുടെ ആത്മബന്ധം വളരെയധികം വേരൂന്നിയതാണ്. വീഡിയോ കണ്ടിട്ട് ആദിത്യൻ വിളിച്ചു പറഞ്ഞു ഞാൻ കരഞ്ഞു പോയെന്നു. നമ്മളോടുള്ള സ്‌നേഹത്തിന്റെ ആഴം മനസിലാകുന്നത് ഈ സന്ദർഭത്തിലാണ്. എനിക്ക് വേണ്ടി പള്ളികളിലും അമ്പലങ്ങളിലും പ്രാർത്ഥിച്ചിരുന്നവർ ഒരുപാടാണ്.

മമ്മുക്കയുടെ മെസേജ് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഒന്നോ രണ്ടോ പടങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഈ വിവരം അറിഞ്ഞിട്ടാകാം എനിക്ക് അദ്ദേഹം മെസേജ് അയച്ചത്. തിരികെ മെസേജ് അയച്ചപ്പോൾ എന്നോട് വിഷമിക്കണ്ട എന്നും പറഞ്ഞു ആശ്വസിപ്പിച്ചു.

അമ്മയുടെ മീറ്റിങ്ങിനു ചെന്നപ്പോൾ ബീനയോടും അദ്ദേഹം എന്റെ കാര്യങ്ങൾ അന്വേഷിച്ചു. ഒരുപാട് ആളുകൾ ആണ് വിളിച്ചത്. വിളിച്ച എല്ലാവർക്കും നന്ദി. നിങ്ങൾ തന്നത് വലിയ ഊർജ്ജമാണ്. ചങ്കിലാണ് നിങ്ങൾ ഓരോരുത്തരും എന്നും മനോജ് പറയുന്നു.

Also Read
ശ്രീദേവി ചിത്രത്തിന്റെ രണ്ടാംഭാഗം എന്നാണ് പറഞ്ഞ്, അത്തരം സിനിമയാണെന്ന് അറിഞ്ഞില്ല, എനിക്ക് പശ്ചാത്താപം ഉണ്ട്: എ പടത്തിൽ അഭിനച്ചതിനെ കുറിച്ച് ചാർമ്മിള

Advertisement