പലരും മോനെ കുടുക്കാന്‍ നോക്കി, അവന്റെ വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു, നിസ്സായാവസ്ഥ മുതലെടുക്കുകയാണ്, ഷെയിന്റെ ഉമ്മ വേദനയോടെ പറയുന്നു

68

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

Advertisements

ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്.കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Also Read:ഇത് സീരിയല്‍ കഥയല്ല, സത്യം, വീണ്ടും വിവാഹിതയായി മീര വാസുദേവ്, വരന്‍ സീരിയല്‍ രംഗത്ത് നിന്നു തന്നെ

മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. ഒത്തിരി വിവാദങ്ങളില്‍പ്പെട്ട ഷെയിന്‍ അത്രത്തോളം വിമര്‍ശനങ്ങളും പലരില്‍ നിന്നും നേരിട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയില്‍ വളരാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മുമ്പൊരിക്കല്‍ താരത്തെ മലയാള സിനിമയില്‍ വിലക്കിയതിന് പിന്നാലെ ഷെയിനെ കുറിച്ച് ഉമ്മ സുനില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അബിക്കയും ഇതുപോലെ പ്രതിസന്ധികള്‍ നേരിട്ടുണ്ടെന്നും പ്രശ്‌നങ്ങളിലൂടെയൊക്കെ കടന്നുപോയിട്ടുണ്ടെന്നും സുനില പറയുന്നു.

Also Read:ഇത് ശരിക്കും സര്‍പ്രൈസ്; ചിത്രം റാമിന്റെ പുത്തന്‍ അപ്‌ഡേറ്റ്

മോന്‍ ഇങ്ങനെ പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഒരു പ്രശ്‌നത്തിനും പോവേണ്ട, ദൈവം നമുക്ക് വഴി കാണിച്ച് തരുമെന്നാണ് താന്‍ പറഞ്ഞതെന്നും സത്യസന്ധനായി നിന്നിട്ടും ഇങ്ങനെ തെറ്റിദ്ധാരണകള്‍ വരുമ്പോള്‍ പടച്ചോന്‍ ഇതൊന്നും കാണുന്നില്ലേ ഉമ്മച്ചി എന്നാണ് അവന്‍ ചോദിക്കുന്നതെന്നും ഉമ്മ പറയുന്നു.

സത്യം എല്ലാവരും മനസ്സിലാക്കുന്ന ഒരു ദിവസം വരുമെന്ന് താന്‍ അവനോട് പറയാറുണ്ട്. ദൈവം നിനക്ക് വഴി കാണിച്ചു തരുമെന്നും ആ നാളില്‍ പ്രതീക്ഷയര്‍പ്പിച്ചാല്‍ മതിയെന്നും താന്‍ പറയാറുണ്ടെന്നും എന്നിട്ട് താന്‍ ദൈവത്തോട് മോന് കൊടുത്ത വാക്ക് സാധിപ്പിച്ച് തരണേയെന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും ഉമ്മ പറയുന്നു.

Advertisement