കറുപ്പ് സ്‌റ്റൈല്‍ കുറച്ച് കാണിക്കില്ല; റെബേക്കാ സന്തോഷ്‌

29

നിരവധി മെഗാഹിറ്റ് സീരിയലുകള്‍ മലയാളി കുടുംബസദസ്സുകള്‍ക്ക് സമ്മാനിച്ചിട്ടുള്ള ചാനലായ ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരമ്പര ആണ് കസ്തൂരിമാന്‍. ഏറെ പ്രേക്ഷക പ്രീതി നേടിയ ഈ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റെബേക്കാ സന്തോഷ്.

Advertisements

റെബേക്ക സന്തോഷിന്റെ പുതിയ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കറുപ്പ് സാരിയില്‍ സുന്ദരിയായിരിക്കുകയാണ് പുറത്തുവിട്ട വീഡിയോയില്‍ മലയാളത്തിന്റെ പ്രിയ നടി റെബേക്കയുള്ളത്.

മനോഹരമായ ഒരു ക്യാപ്ഷനും വീഡിയോയ്ക്ക് താരം എഴുതിയതും ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്. കറുപ്പ് സ്‌റ്റൈല്‍ കുറച്ച് കാണിക്കില്ലെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി റെബേക്ക സന്തോഷ് എഴുതിയിരിക്കുന്നത്. അതുകൊണ്ടാണ് കറുപ്പ് സാരി അണിഞ്ഞിരിക്കുന്നതെന്നുമാണ് താരം നല്‍കിയ ക്യാപ്ഷന്‍.

https://youtu.be/jYBs9zJhzOc 

ചിങ്കാരി കളക്ഷന്‍സാണ് സാരി തയാറാക്കിയിരിക്കുന്നത് എന്നും താരം കുറിച്ചിട്ടുണ്ട്. ചെറിയ ചുവടുകള്‍ കൂടി വെച്ചാണ് താരം മിന്നിത്തിളങ്ങുന്നതും. കാണുമ്പോള്‍ സിമ്പിളെന്ന് തോന്നും എങ്കിലും ഫോട്ടോകളില്‍ നല്ല ഭംഗിയായിരിക്കും കറുപ്പ് സാരിയെന്ന് പറയുന്നു ഒട്ടേറെ ആരാധകരും.

 

 

Advertisement