എപ്പോഴും എനിക്ക് ഒപ്പം ഉള്ളതിന് നന്ദി; ഗോപി സുന്ദറിന് ആശംസ അറിച്ച് ആരാധകര്‍

84

മലയാള സിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഒന്നിനൊന്ന മികച്ച ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തില്‍ പുറത്തു വന്ന ഓരോന്നും.

also read
കറുപ്പ് സ്‌റ്റൈല്‍ കുറച്ച് കാണിക്കില്ല; റെബേക്കാ സന്തോഷ്‌
മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദര്‍ തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

Advertisements

കഴിഞ്ഞ ദിവസം ആയിരുന്നു ഗോപിയുടെ നാല്പത്തി ഏഴാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് എത്തുന്നത്.

മോഡലും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായര്‍ പങ്കുവച്ച ആശംസ പോസ്റ്റാണ് ഇതില്‍ പ്രേക്ഷക ശ്രദ്ധനേടിയിരിക്കുന്നത്. ഗിഫ്റ്റ് ഹാംപറാണ് താര ഗോപി സുന്ദറിന് നല്‍കിയത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘എപ്പോഴും എനിക്ക് ഒപ്പം ഉള്ളതിന് നന്ദി, നിങ്ങള്‍ എനിക്ക് അമൂല്യമാണ്’ എന്നാണ് ഹാംപറില്‍ കുറിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ആര്‍ട്ടിസ്റ്റ് ആയ പ്രിയ നായരും(മയോനി) ഗോപി സുന്ദറിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. എക്കാലത്തേതിലും വെച്ച് ഏറ്റവും നല്ല പിറന്നാള്‍ എന്ന് കുറിച്ചു കൊണ്ടാണ് മയോണിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. നടിയും മോഡലുമായ അഞ്ജന നായരും ഗോപി സുന്ദറിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് അഞ്ജന ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

 

Advertisement