മോനേ എങ്ങനെയുണ്ട് എന്ന് എന്നോട് ചോദിച്ചു, ഗുജറാത്തി സിനിമാ ചെയ്യാൻ ക്ഷണിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു അത്, പ്രധാന മന്ത്രി തന്നെ ഞെട്ടിച്ചത് പറഞ്ഞ് ഉണ്ണി മുകുന്ദൻ

6017

കഴിഞ്ഞ ദിവസം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയെ എസ്എച്ച് കോളേജ് ഗ്രൗണ്ടിൽ യുവം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നും പതിനായിരക്കണക്കിന് ബിജെപി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കൂടാതെ മലായള സിനിമയിലെ മിന്നും താരങ്ങളായ ഉണ്ണി മുകുന്ദൻ, നവ്യാ നായർ, അപർണ ബാലമുരളി, സുരേഷ് ഗോപി തുടങ്ങിയവരും പരിപാടിക്ക് എത്തിയിരുന്നു. എന്നാൽ യുവം പരിപാടിക്കു ശേഷം ഉണ്ണി മുകുന്ദനെ താജ് മലബാർ ഹോട്ടലിലേക്ക് പ്രധാന മന്ത്രി ക്ഷണിച്ചിരുന്നു.

Advertisements

അവിടെ അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഗുജറാത്തി ഭാഷയിലാണ് പ്രധാനമന്ത്രി ഉണ്ണി മുകുന്ദനോട് സംസാരിച്ചു തുടങ്ങിയത്. ഭൈലാ കേം ചോ (മോനേ എങ്ങനെയുണ്ട്) എന്ന് പ്രധാന മന്ത്രി ഉണ്ണി മുകുന്ദനോട് ചോദിച്ചു അത്രെ.

Also Read
ആര്‍ക്കുമറിയില്ല, മമ്മൂട്ടിയും ഞാനും തമ്മില്‍ അങ്ങനെയൊരു ബന്ധമുണ്ട്, വെളിപ്പെടുത്തലുമായി നടി സുചിത

ഇത് കേട്ട ഉണ്ണി മുകുന്ദൻ ആദ്യം ഒന്ന് ഞെട്ടിയെന്നും അടുത്ത നിമിഷം തന്നെ ഗുജറാത്തി ഭാഷയിൽ തിരിച്ചു സംസാരിച്ച് തകർത്തു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 24 വർഷത്തോളം ഗുജറാത്തിൽ താമസിച്ചിരുന്ന ഉണ്ണി മുകുന്ദനോട് അവിടത്തെ വിശേഷങ്ങളിൽ പലതും മോദി പങ്കുവെച്ചുവെന്നും പിന്നീട് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടു സംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോഡിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സിഎമ്മായി കണ്ട ആളെ ഇന്ന് പിഎമ്മായി കാണാൻ പറ്റിയല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം.

മാളികപ്പുറം സിനിമയെക്കുറിച്ചും മോഡി സംസാരിച്ചു. ഗുജറാത്തിൽ സിനിമ ചെയ്യാനും ക്ഷണിച്ചു എന്നും പ്രധാനമന്ത്രിക്ക് ഒപ്പം ചെലവഴിച്ച നിമിഷങ്ങളെപ്പറ്റി ഉണ്ണി മുകുന്ദൻ പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴുള്ള ചിത്രവും ഉണ്ണിമുകുന്ദൻ പങ്കുവെച്ചിട്ടുണ്ട്.

മോഡിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയ വിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. താരത്തിന്റെ കുറിപ്പ് ഇങ്ങനെ:

‘ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സർ. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനിൽ നിന്ന് ഇന്ന് നേരിൽ കണ്ടുമുട്ടാൻ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളിൽ നിന്ന് ഞാൻ ഇനിയും മോചിതനായിട്ടില്ല.

വേദിയിൽ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് മോനെ) ആണ് എന്നെ ആദ്യം തട്ടി ഉണർത്തിയത്. അങ്ങനെ നേരിൽ കണ്ട് ഗുജറാത്തിയിൽ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു.

അങ്ങ് നൽകിയ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാൻ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവർത്തിയിലേക്ക് കൊണ്ടുവന്ന് ഞാൻ നടപ്പിലാക്കും. ആവ്താ രെഹ്‌ജോ സർ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്ണൻ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

Also Read
സംസാരിക്കാന്‍ ചെന്നപ്പോള്‍ തിരിഞ്ഞുനോക്കിയില്ല, എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്, വന്ന വഴി മറക്കരുത്, ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് സന്തോഷ് വര്‍ക്കി പറയുന്നു

Advertisement