പ്രേമ ചുംബനവുമായി അഭയ ഹിരൺമയിയും ഗോപിസുന്ദറും, ഉപാധികളില്ലാത്ത പ്രേമമെന്ന് അഭയ, പ്രണയാർദ്ര ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

238

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറിയ കലാകാരനാണ് ഗോപി സുന്ദർ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക്ക് ഇതിനോടകം തന്നെ സംഗീതം നിർവ്വഹിച്ചു കഴിഞ്ഞു ഗോപി സുന്ദർ.

ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയും പ്രണയിനിയുമാണ് ഗായികയായ അഭയ ഹിരൺമയി. ഇരുവർക്കു നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ അഭയ ഹിരൺമയ് പങ്കുവെച്ച ഇരുവരുടെയും ചിത്രമാണ് സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധ നേടുന്നത്.

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് നേരത്തെ അഭയ ഹിരൺമയി നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ അവർ തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ്.

വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ ഗാനം ആലപിച്ചിട്ടുണ്ട്.

അതേ സമയം നേരത്തെ നടൻ കൊച്ചു പ്രേമനെ കുറിച്ച് അഭയ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ഞാൻ ഋതുമതി ആയപ്പോൾ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോൾ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോൾ ആദ്യമായിട്ട് മാമൻ തന്ന മൊബൈൽ ഫോൺ.

പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്‌ബോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റും ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും.. ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും. ഞങ്ങടെ ഗിഫ്റ്റ് ബോക്സ് ആണ് മാമൻ എന്നായിരുന്നു കൊച്ചുപ്രേമനെ കുറിച്ച് അഭയ കുറിച്ചത്.