സിനിമാലോകത്ത് എല്ലാക്കാലവും ഓരോ ജനറേഷനൊപ്പവും ഓരോ ജോഡി താരങ്ങളും വളരുന്നുണ്ടായിരുന്നു. മലയാളത്തിൽ പറഞ്ഞ് തുടങ്ങിയാൽ പ്രേം നസീറും സത്യനും മുതൽ മോഹൻലാലും മമ്മൂട്ടിയും കടന്ന് ഫഹദ് ഫാസിലും ദുൽഖർ സൽമാനും വരെ ആരോഗ്യപരമായ താരയുദ്ധങ്ങൾ നടക്കുന്നു.
തമിഴകത്തു അതേ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. എംജിആറും ജെമിനി ഗണേശനും മുതൽ കമൽ ഹസനും രജനികാന്തും താണ്ടി ഇപ്പോഴും തമിഴകത്ത് നടന്നുകൊണ്ടിരിക്കുന്ന താരയുദ്ധം ദളപകി വിജയ് തല അജിത്ത് എന്നിവരുടെ പേരിലാണ്.
അതേ സമയം അജിത്തും വിജയിയും ഉറ്റ സുഹൃത്തുക്കളാണെന്ന നഗ്‌നസത്യം അറിഞ്ഞിട്ടും ആരാധകർ തമ്മിലുള്ള വാക്കേറ്റവും സോഷ്യൽ മീഡിയ യുദ്ധങ്ങളുമാണ് കണ്ടു നിൽക്കാൻ കഴിയാത്തത്. അജിത്തിനും വിജയിയ്ക്കും ഇടയിൽ ഒരു മത്സരം ഉണ്ടായിരുന്നു എന്നത് സത്യമാണ്.
കരിയറിന്റെ തുടക്കത്തിൽ ഇരുവരും തമ്മിൽ നല്ല സിനിമകളുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ മത്സരം നടന്നിരുന്നുവത്രെ. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമാണ് ഇതിനാധാരം. കൃത്യമായി പറഞ്ഞാൽ പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്.
വിജയിയെക്കാൾ വലിയ നടനാവണം എന്ന് അജിത്ത് ആഗ്രഹിച്ചിരുന്നുവത്രെ. ആഗ്രഹിയ്ക്കുക മാത്രമല്ല, അക്കാര്യം താരം തുറന്ന് പറയുകയും ചെയ്തിരുന്നു. ശ്രീനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അജിത്തിനെ നായകനാക്കുന്നതുമായി ബന്ധപ്പെട്ട് കഥ പറയാൻ വർഷങ്ങൾക്ക് മുൻപ് ശ്രീനാഥും സൻജ്ജീവും അജിത്തിനെ ചെന്ന് കണ്ടിരുന്നു.
അന്ന് അജിത്ത് അതിഥികൾക്ക് നല്ലൊരു ജ്യൂസ് ഒക്കെ ഉണ്ടാക്കി നൽകി. സിനിമയുടെ കഥ വായിച്ച് കേട്ട് ഇഷ്ടപ്പെട്ടപ്പോൾ അജിത്ത് പറഞ്ഞുവത്രെ, എനിക്ക് വിജയിയെക്കാൾ മുന്നിലെത്തണം എന്ന്. വിജയിയെക്കാൾ വലിയ നടൻ ആവണം എന്നും അത് മാത്രമാണ് തന്റെ ലക്ഷ്യം എന്നും അജിത്ത് തുറന്ന് പറഞ്ഞു.
ഇത് കേട്ട് സജ്ജീവും ശ്രീനാഥും ഒന്നും പറഞ്ഞില്ലത്രെ. പിന്നീടൊരു അവസരത്തിൽ വിജയിയെ കണ്ടപ്പോൾ അജിത്ത് പറഞ്ഞ കാര്യം സജ്ജീവും ശ്രീനാഥും നടനോട് പറഞ്ഞു. ഇത് കേട്ട് വിജയ് ആദ്യം ചിരിയ്ക്കുകയാണത്രെ ചെയ്തത്. അജിത്തിന്റെ തുറന്ന മനസ്സിനെയും കാഴ്ചപ്പാടിനെയും വിജയ് പ്രശംസിയ്ക്കുകയും ചെയ്തുവത്രെ.
വർഷങ്ങൾക്ക് ശേഷം നടന്ന ഈ ഒരു സംഭവം അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സജ്ജീവ് ആണ് വെളിപ്പെടുത്തിയത്. ഇരുവരും പിന്നീട് ഇങ്ങോട്ട് മത്സരിച്ച് അഭിനയിക്കുകയായിരുന്നു ങ്കെിലും സൗഹൃദത്തെ മുറുകെ പിടിച്ചിരുന്നു എന്ന് സജ്ജീവ് വ്യക്തമാക്കുന്നു.