മുൻകാല നായികാനടി ലക്ഷ്മിയുടെ മകൾ കൂടിയായ തെന്നിന്ത്യൻ താരമാണ് നടി ഐശ്വര്യാ ഭാസ്‌കരൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ രാജീവ് അഞ്ചൽ ചിത്രം ബട്ടർഫ്‌ളൈസിൽ നായികയായെത്തി ആരാധകരുടെ മനം കവർന്നിരുന്നു ഐശ്വര്യ.
പിന്നീട് ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിലെ അനുരാധ യായി എത്തി യ ഐശ്വര്യ ജോഷി മോഹൻലാൽ ടീമിന്റെ പ്രജ എന്ന സിനിമയിലും നായികയായിരുന്നു. സിനിമയിൽ തിളങ്ങിയ സമയത്തായിരുന്നു തൻവീർ എന്ന യുവാവുമായി താരത്തിന്റെ വിവാഹം.
എന്നാൽ രണ്ടു വർഷം മാത്രമായിരുന്നു ആ ദാമ്പത്യജീവിതം നീണ്ടുനിന്നത്. പിന്നീട് അൽപ്പം വിവാദങ്ങളിൽ താരം എത്തപ്പെട്ടു. എന്നാൽ തളരാതെ മുടങ്ങിയ പഠനം ഐശ്വര്യ പൂർത്തീകരിക്കുകയും എൻഐടിയിൽ ജോലി സമ്പാദിക്കുകയും ചെയ്തു. അനൈന എന്ന ഒരു മകളും താരത്തിനുണ്ട്.

ഫിലിപ്‌സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
മലയാളത്തിലെ തന്റെ ഇഷ്ട താരം ലാലേട്ടനെ പറ്റി താരം മനസ്സ് തുറക്കുകയാണ്. ലാലേട്ടൻ ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണെന്നും അദ്ദേഹത്തിന്റെ ഒപ്പമുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താരം പറയുന്നു.
നരസിംഹത്തിന്റെ ഷൂട്ടിംഗ് കഴിയുന്ന ദിവസം ലാലേട്ടൻ തന്റെ തിരുവനന്തപുരതേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല. ലാലേട്ടനെയും കുടുംബത്തെയും കാണാൻ ഒരിക്കൽ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പോകാൻ സാധിച്ചില്ല.

മലയാള സിനിമയിൽ അഭിനയിക്കാൻ ഇനി കേരളത്തിൽ വരുമ്പോൾ എന്തായാലും താൻ പോകുമെന്നും താരം പറഞ്ഞു. ആദ്യം ലാലേട്ടൻ ഒപ്പം അഭിനയിച്ചപ്പോൾ ഒരു പേടിയുണ്ടായിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ അടുത്ത് അറിയാൻ സാധിച്ചെന്നും ഇരുവർക്കും ഇടയിൽ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു.
മലയാളത്തിലെ ചില ഡയലോഗുകൾ പറയാൻ തനിക്ക് ചെറിയ തടസ്സമുണ്ടായിരുന്നു എന്നാൽ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹൻലാൽ സഹിച്ചെന്നും താരം പറയുന്നു.









